നിലത്ത് കിടന്നുറങ്ങുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
പണ്ടു കാലത്ത് തറയില്‍ പായയോ കിടക്കയോ വിരിച്ചു കിടക്കുന്നവരായിരുന്നു കൂടുതല്‍. മ്മുടെ നിലം ടൈലും മൊസൈക്കും ഗ്രാനൈറ്റും മാര്‍ബിളുമെല്ലാമായതു കാരണം ഇന്ന് തറയില്‍ കിടന്നുറങ്ങുന്നവര്‍ കുറവാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പലരും തറ ഒഴിവാക്കുന്നത്. എന്നാല്‍ നിലത്തു കിടന്നുറങ്ങുന്നതു കൊണ്ട് ആരോഗ്യഗുണങ്ങള്‍ പലതാണെന്നാണ് പറയപ്പെടുന്നത്. നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍, പേശി വേദന, പരുക്കുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ തറയില്‍ കിടന്ന് ഉറങ്ങരുത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.
തറയില്‍ കിടക്കുന്നത് വഴി രക്തചംക്രമണം സുഗമമാവുകയും ശരീരവും മനസ്സും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയുംചെയ്യും. ിങ്ങള്‍ ബെഡ്ഡില്‍ കിടക്കുമ്പോള്‍ ശരീരം അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്. എന്നാല്‍ തറയില്‍ കിടക്കുമ്പോള്‍ ശരീരം പൂര്‍ണ്ണമായി റിലാക്‌സ് ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ അസ്വസ്ഥമായി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. തറയില്‍ കിടക്കുമ്പോള്‍ ഇത് ഒഴിവാക്കാനാവും. ല്ല ഉറക്കം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. റയില്‍ കിടക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കുമെന്നും അത് സ്വയം ക്രമീകരിക്കപ്പെടുമെന്നും ചില ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇത് വഴി നടുവ് വേദന വരെ തടയാനാവും.
https://www.facebook.com/Malayalivartha