പച്ചവെളുത്തുളളി തേന്‍ ചേര്‍ത്തു കഴിച്ചാല്‍
വെളുത്തുളളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. പച്ചയ്ക്കും അച്ചാറിട്ടും ചുട്ടും വേവിച്ചുമെല്ലാം കഴിയ്ക്കാം. ഇതിനോരോന്നിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. വെളുത്തുളളിയിലെ അലിസിന്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. വെളുത്തുള്ളി ചതച്ച് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഒന്നോ രണ്ടോ പച്ചവെളുത്തുള്ളി ചതയ്ക്കുക. ഇത് 10 മിനിറ്റു നേരം വച്ചിരിയ്ക്കണം. എന്നാലേ അലിസില്‍ പൂര്‍ണമായ രൂപത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടൂ. പിന്നീടിത് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. അടുപ്പിച്ച് ഒരാഴ്ച ചെയ്യാം. പച്ചവെളുത്തുള്ളി കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചുട്ടു വേണമെങ്കില്‍ ഉപയോഗിയ്ക്കാം. പച്ചയാണ് കൂടുതല്‍ നല്ലത്.ഗ്‌ളാസ് ജാറില്‍ വെളുത്തുള്ളി അല്‍പം കൂടുതല്‍ എടുത്തു ചതച്ചിട്ട് പാകത്തിന് തേനും ചേര്‍ത്തിളക്കി വയ്ക്കാം. ഇതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിയ്ക്കുകയും ചെയ്യാം.
വെളുത്തുള്ളി തേന്‍ മിശ്രിതത്തിന്റെ ഗുണം വര്‍ദ്ധിയ്ക്കാന്‍ ഈ രീതി ഏറെ നല്ലതാണ്.തൊണ്ട വേദനക്കും പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. വളരെ പെട്ടെന്ന് തന്നെ പനിയും തൊണ്ട് വേദനയും ഇല്ലാതാവാന്‍ ഈ മിശ്രിതം കഴിക്കുന്നത് സഹായിക്കുന്നു. കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഗുണകരരം. തടിയും കൊഴുപ്പും കുറയ്ക്കാന്‍ ഏറ്റവും പ്രകൃതിദത്തമായ ഒരു വഴിയാണിത്. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നു. ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ഇത് രക്തത്തിലുണ്ടാവുന്ന മാലിന്യങ്ങളെ പുറന്തള്ളി രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഇതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. തൊണ്ട വേദനക്കും പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. വളരെ പെട്ടെന്ന് തന്നെ പനിയും തൊണ്ട് വേദനയും ഇല്ലാതാവാന്‍ ഈ മിശ്രിതം കഴിക്കുന്നത് സഹായിക്കുന്നു. ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍വെളുത്തുള്ളി മിശ്രിതം. രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റ പ്രതിരോധശേഷി ഇരട്ടിയാക്കുന്നു. പല വിധത്തിലുള്ള അസുഖങ്ങളെ തടയാന്‍ സാധിയ്ക്കുന്നു. ഫംഗല്‍ അണുബാധ തടയാന്‍ ഇത് നല്ലതാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍.
https://www.facebook.com/Malayalivartha