വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയൂ
വെളിച്ചെണ്ണയ്ക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. പാചകത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്. വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും. ഇതിലെ മീഡിയം ചെയിന്‍ െ്രെടഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്.വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെക്കെയെന്ന് നോക്കൂ.
* ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍, പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.
* ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ആരോഗ്യകരവുമാണ്
* മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്ക് മൃദുത്വം നല്‍കും, താരന്‍ കളയും, പ്രോട്ടീന്‍ നഷ്ടം തടയുന്നതുകൊണ്ടുതന്നെ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ലഭിയ്ക്കും.
* നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. ഇതിന് മുകളില്‍ പറഞ്ഞ ആരോഗ്യഗുണങ്ങള്‍ 100 ശതമാനവും നല്‍കാന്‍ സാധിയ്ക്കും.
* ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തില്‍ വെളിച്ചെണ്ണ മുന്‍പന്തിയിലാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനും ഹൃദയപ്രശ്‌നങ്ങളെ തടുത്തു നിര്‍ത്താനും ഇതിനു സാധിയ്ക്കും.
* ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറ്റവും ഫലപ്രദമാണ്. ഇതിന് ബാക്ടീരിയ, ഫംഗസ് എ്ന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് ഏറെ നല്ലതാണ്.
* ശരീരത്തിലെ കൊഴുപ്പും തടിയും, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തു രൂപപ്പെടുന്ന ദോഷകരമായ കൊഴുപ്പു നീക്കാനുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണ. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ദിവസവും കഴിയ്ക്കുന്നത് 12 ആഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്
* നമ്മുടെ കാരണവന്മാര്‍ പണ്ടുപയോഗിച്ചിരുന്നത് പ്രധാനമായും വെളിച്ചെണ്ണ തന്നെയായിരുന്നു. എന്നാല്‍ ആ തലമുറ ഏറെക്കുറെ രോഗങ്ങളില്‍ നിന്നും വിമുക്തവുമായിരുന്നു. വെളിച്ചെണ്ണ ദോഷകരമല്ലെന്നു തെളിയിക്കാന്‍ ഇതിലും വലിയ തെളിവും ആവശ്യമില്ല.
* ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് ഏറെ ഗുണകരമാണ്.ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്
https://www.facebook.com/Malayalivartha