ഇത് ഹൃദ്രോഗസാധ്യത കൂട്ടും
ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഹൃദ്രോഗം വരാനുളള സാധ്യത വളരെ കൂടതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ ആദ്യമായി ഗര്‍ഭം ധരിക്കുന്നവരിലാണ് കൂടിയ രക്തസമ്മര്‍ദം ഉണ്ടാകാറുള്ളത്. കൂടാതെ ഒന്നിലധികം കുഞ്ഞുങ്ങളെ ഒരേ സമയം ഗര്‍ഭം ധരിക്കുന്നതും നാല്പതു വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതും ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും.അനാരോഗ്യകരമായ ജീവിതശൈലിയാണ് ഗര്‍ഭകാല രക്തസമ്മര്‍ദത്തിലേക്ക് നയിക്കുന്നത്. അമിതഭാരവും പൊണ്ണത്തടിയും ഊര്‍ജ്ജസ്വലതയില്ലായ്മയുമാണ് രക്തസമ്മര്‍ദം വരാനുള്ള പ്രധാന ഘടകങ്ങള്‍. ഗര്‍ഭകാലത്ത് രക്താതിമര്‍ദ ചരിത്രമുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത തടയാന്‍ ദീര്‍ഘകാല തുടര്‍ പരിശോധനകള്‍ ആവശ്യമാണ്.
ഗര്‍ഭകാലത്തെ രക്താതിമര്‍ദം അമ്മയ്ക്കും കുഞ്ഞിനും പ്രീ എക്ലാംപ്‌സിയ ഉള്‍പ്പെടെ ഗുരുതരമായ സങ്കീര്‍ണതകളിലേക്കു നയിക്കാം. ഉപ്പ് കുറച്ച് ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തി ജീവിതശൈലി വ്യത്യാസപ്പെടുത്തുക എന്നത് പ്രധാനമാണ്. രക്താതിമര്‍ദം പോലുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ ചികിത്സ മാത്രമല്ല പ്രതിരോധവും ആവശ്യമാണ്. പതിവായുള്ള ആരോഗ്യ പരിശോധനകള്‍ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് കുറയ്ക്കുക, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും മുതലായവ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളാണ്.
https://www.facebook.com/Malayalivartha