ആര്‍ത്തവ വിരാമം സ്ത്രീകളില്‍ വരുത്തുന്ന മാറ്റങ്ങള്‍
ആര്‍ത്തവ വിരാമം സ്ത്രീകളുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ പ്രധാനം ഹൃദയത്തിന്റെ ആരോഗ്യം കുറയുന്നു എന്നതാണ്. ശരീരം നല്‍കുന്ന ചില സൂചനകള്‍ ശ്രദ്ധിച്ചാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താടിയെല്ലിനുണ്ടാകുന്ന വേദന നിസ്സാരമായി കാണരുത്. എല്ലായ്‌പ്പോഴും ഈ വേദന പല്ലുമായി ബന്ധപ്പെട്ടതാകണമെന്നില്ല. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും താടിയെല്ലുവേദന അനുഭവപ്പെടാം. കിടക്കുമ്പോള്‍ ശരീരത്തിലെ നീര് ഒഴുകി എവിടെയെങ്കിലും ശേഖരിക്കപ്പെടുന്നതുകൊണ്ടാണ് മലര്‍ന്നുകിടന്ന് ഉറങ്ങുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം തോന്നുന്നത്.
ശ്വാസമെടുക്കുമ്പോഴും പടികള്‍ കയറുമ്പോഴും വേഗത്തില്‍ നടക്കുമ്പോഴും കിതപ്പു തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഹൃദയം കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ സൂചനയാണിത്. ആയാസകരമായ ജോലികള്‍ ഒഴിവാക്കുക, കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്താനും മറക്കരുത്. നെഞ്ചിന്റെ ഭാഗത്ത് ഭാരക്കൂടുതല്‍ അനുഭവപ്പെടാറുണ്ടെങ്കില്‍ സൂക്ഷിക്കണം.നെഞ്ചുവേദന മാത്രമല്ല ഇത്തരം ഭാരം അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായി നടക്കുന്നില്ലെന്നതിന്റെ സൂചനയാണ്. തുടര്‍ച്ചയായ തലേവദന അനുഭവപ്പെടാറുണ്ടോ? രക്തസമ്മര്‍ദം വര്‍ധിക്കുന്നതിന്റെ ഭാഗമായി വരുന്ന തലവേദന സൂക്ഷിക്കണം. ശരീരത്തിലെ പ്രഷര്‍ നില ഇടയ്ക്കിടെ പരിശോധിച്ച് നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തണം.
https://www.facebook.com/Malayalivartha