ഒരു ഗ്ലാസ് ചൂടുവെളളം വയര്‍ കുറയ്ക്കും
പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ് കുടവയര്‍. കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പം വയറിലാണ്. ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറ്റിലെ കൊഴുപ്പകറ്റാന്‍ സാധിയ്ക്കും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഇതു മാത്രമല്ല, പല ഗുണങ്ങളുമുണ്ട്.
* ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്തപ്രവാഹം വര്‍ദ്ധിക്കും.
* രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതും ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും.
* രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ മലവിസര്‍ജ്ജനം നല്ല രീതിയില്‍ നടക്കുകയും ചെയ്യും.
* പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും.
* മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും.
* പച്ചവെള്ളത്തേക്കാള്‍ മികച്ച ഫലം ചൂടുവെള്ളം തരും. തടി പെട്ടെന്ന് കുറയ്ക്കാം. ഇത് രാവിലെത്തന്നെ മെറ്റബോളിസം വേഗത്തിലാക്കുന്നു.
* ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന മാറ്റാനും ഇത് സഹായിക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി.
* ശരീരത്തെ വിഷമുക്തമാക്കിവെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. ചൂടുവെള്ളം വിയര്‍പ്പാക്കി ശരീരത്തിലെ എല്ലാ വിഷാംശങ്ങളും പുറത്തേക്ക് പോകും.
* മുഖക്കുരുവാണ് പ്രശ്‌നമെങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഒരുഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളെ നീക്കം ചെയ്യും.
https://www.facebook.com/Malayalivartha