പാലും തുളസിയും ചേര്‍ന്നാല്‍...
തുളസി പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും പ്രകൃതിദത്തമായ ഔഷധമാണ്. പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാല്‍ പാലും തുളസിയും ചേരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ സഹായിക്കും. ശരീരത്തിലെ യൂറിക് ആസിഡിന്റെ തോത് നിയന്ത്രിയ്ക്കാനും കിഡ്നി സ്റ്റോണ്‍ മാറ്റുന്നതിനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്.
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല് നല്ലതാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും തലവേദന മാറ്റാനും ഇത് സഹായകമാണ്. പനിയെ തുരത്താന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാലില്‍ തുളസി ചേര്‍ത്ത് കഴിക്കുന്നത്. തുളസിയില്‍ യൂജെനോള്‍ എന്ന ഒരു ആന്റിഓക്സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതേസമയം പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കുകയും ചെയ്യും. ചുരുക്കത്തില്‍ ഇവ രണ്ടും ചേരുന്നതോടേ ആരോഗ്യം ഇരട്ടിയ്ക്കുമെന്ന് സാരം.
https://www.facebook.com/Malayalivartha