ഇമോജി കാണുമ്പോള്‍ സംഭവിക്കുന്നത്
ഫാഷന്റെ കാലമാണ് ഇന്ന്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പോലും ഫാഷന്റെ പുറകേയാണ്. ഇപ്പോ ചോദ്യങ്ങള്‍ക്ക് പ്രതികരണങ്ങളും ഉത്തരങ്ങളുമെല്ലാം നല്‍കുന്നത് വിവിധ ഇമോജികളിലൂടെയാണ്. പറഞ്ഞോ ടൈപ്പ് ചെയ്‌തോ സോഷ്യല്‍ മീഡിയയില്‍ അറിയിക്കാന്‍ പറ്റാത്തത് പോലും ഇമോജി മെസ്സേജുകളിലൂടെ കൈമാറാനാകും. ആശയവിനിമയത്തില്‍ വാക്കുകളും ദൃശ്യങ്ങളും തമ്മിലുള്ള വിടവിനെ നികത്താനാണ് ഇമോജികള്‍ സഹായിക്കുന്നതെന്നാണ് അഭിപ്രായം. സ്‌നേഹം, പേടി, അസൂയ തുടങ്ങി ഹൃദയം തകരുന്ന അവസ്ഥ വരെ നമുക്ക് ഇമോജികളിലൂടെ പ്രകടിപ്പിക്കാം. സന്ദേശങ്ങളില്‍ ഇമോജികള്‍ ഉള്‍പ്പെടുത്തുന്നത് മുഖാമുഖമുള്ള സംസാരത്തിന് തുല്യമാണെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.
ഓണ്‍ലൈനില്‍ ഒരു സ്‌മൈലി കാണുമ്പോള്‍ മനുഷ്യ മുഖം കാണുമ്പോഴുള്ളതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് തലച്ചോറില്‍ നടക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇമോജികള്‍ക്ക് സമാനമായ വികാരം അത് കാണുന്നവര്‍ക്കും ഉണ്ടാകുന്നു. ഇമോജികളില്ലാതെ വെറുതെ സന്ദേശങ്ങള്‍ അയക്കുന്നതിന് ഡിജിറ്റല്‍ കമ്യൂണിക്കേഷനില്‍ ഇനി സ്ഥാനമില്ലെന്ന് ഡിജിറ്റല്‍ മീഡിയ വിദഗ്ദനായ ചേതന്‍ ദേശ്പാണ്ഡെ വിലയിരുത്തുന്നു. 2015ല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി വേഡ് ഓഫ് ദ് ഇയറായി തിരഞ്ഞെടുത്ത് ഒരു ഇമോജിയെ ആണെന്നിരിക്കെത്തന്നെ മനസ്സിലാക്കാവുന്നതാണ് ഇമോജികള്‍ വാക്കുകളെക്കാളും ഏറെ ശക്തമാണെന്നത്. ടോക് ടോക് മൊബൈല്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ സര്‍വ്വെയില്‍ 72 ശതമാനവും അഭിപ്രായപ്പെട്ടത് വാക്കുകളെക്കാള്‍ മികച്ചത് ഇമോജികളാണെന്നാണ്.
https://www.facebook.com/Malayalivartha