ആര്‍ക്കും അറിയാത്ത സവാളയുടെ ഗുണങ്ങള്‍
ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തില്‍ സവാളയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആരോഗ്യത്തെ സഹായിക്കുന്നതിന് സവാള എങ്ങനൊയൊക്കെ ഉപയോഗിക്കണം എന്നറിയാം. ഒരിക്കലെങ്കിലും ചെവി വേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല. അല്‍പം സവാള നീര് ചെവിയ്ക്കുള്ളില്‍ ഒഴിച്ചാല്‍ മതി. രണ്ട് തുള്ളി സവാള നീര് ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കായവും ഇല്ലാതാക്കാം.
പനി ഇല്ലാതാക്കാനും സവാള ഉപയോഗിക്കാം. സവാള നെടുകേ മുറിച്ച് അത് നിങ്ങളുടെ കാല്‍പ്പാദത്തിന് കീഴെ വെയ്ക്കുക. രാത്രിയില്‍ സോക്‌സ് ധരിച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോഴേയ്ക്കും പനി ഇല്ലാതാക്കും. ശരീരം ക്ലീന്‍ ചെയ്യാന്‍ സവാള നീര് തന്നെയാണ് ഉത്തമം. സവാള നീര് കുടിയ്ക്കുന്നത് കരളിനെ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് സവാള നീര് ഉത്തമമാണ
സവാള കറികളില്‍ ഇടുന്നതിനു മുന്‍പ് ഒന്നാലോചിക്കുക. പച്ചക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്ന്. സവാള ഒരു കഷ്ണം കഴിച്ചാല്‍ തന്നെ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊള്ളല്‍ ഉണ്ടായാല്‍ അതില്‍ നിന്നും ഉടന്‍ ആശ്വാസം ലഭിയ്ക്കാന്‍ പൊള്ളലില്‍ സവാള നെടുകേ മുറിച്ചത് കൊണ്ട് പതിയെ തടവിയാല്‍ മതി.
ഇത് കുമിളകള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിയ്ക്കുകയും അണുബാധയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. തേനീച്ച, കടന്നല്‍ പോലുള്ള വിഷഷഡ്പദങ്ങള്‍ കുത്തിയാലും സവാള തന്നെ ശരണം. സവാള മുറിച്ചത് കുത്തേറ്റ ഭാഗത്ത് വട്ടത്തില്‍ ഉരസിയാല്‍ മതി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ വിഷം ഇല്ലാതാകും. മാത്രമല്ല കുത്ത് കൊണ്ട ഭാഗത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ചൊറിച്ചിലും ഉണ്ടാവാം. അതിനെ ഇല്ലാതാക്കാന്‍ സവാള നല്ലതാണ്.
https://www.facebook.com/Malayalivartha