കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാന്‍ ചില വഴികള്‍
കുട്ടികളുടെ ഓര്‍മശക്തി എങ്ങനെ കൂട്ടാം എന്ന് ചിന്തിക്കുന്നവരാണ് പലരും. അതിനായി വേറൊന്നും ചെയ്യേണ്ടതില്ല. എത്ര തിരക്കിനിടയിലും കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാന്‍ കുറച്ച് സമയം കണ്ടെത്തിയാല്‍ മതി. കുട്ടികളോടൊപ്പം വെറുതെ സമയം കഴിക്കുന്നതിനു പകരം കഥയും കവിതയുമൊക്കെ വായിച്ചു കേള്‍പ്പിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുമെന്ന് പ്ലസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കേട്ടാല്‍ അനായാസമെന്ന് തോന്നാമെങ്കിലും കുട്ടികള്‍ക്ക് ഒഴുക്കന്‍ മട്ടില്‍ കഥയും കവിതയും വായിച്ച് കൊടുത്താല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന കാര്യം മറക്കേണ്ട.
കുഞ്ഞുങ്ങള്‍ക്ക് ആസ്വാദ്യമാകുംവിധം അവരെ കൂടി ഉള്‍പ്പെടുത്തിയുള്ള കഥപറച്ചിലാണ് വേണ്ടത്. കഥയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ ശബ്ദങ്ങളും ശരീരചലനങ്ങളും ഒപ്പം കവിതയിലെ വരികള്‍ ഈണത്തില്‍ ചെല്ലുകയും വേണം. വെറുതെ ഉച്ചത്തില്‍ കഥ വായിക്കുന്നതിനു പകരം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാനുള്ള അവസരം അവര്‍ക്കു നല്‍കുകയും വേണം. അടുത്ത പേജ് മറിക്കാന്‍ കുഞ്ഞുങ്ങളോട് തന്നെയാണ് ആവശ്യപ്പെടേണ്ടത്. കഥപുസ്തകത്തിലെ ചിത്രങ്ങള്‍ കാട്ടിക്കൊടുത്ത് അനുയോജ്യമായ താളത്തില്‍ സന്ദര്‍ഭം വിവരിക്കണം.
https://www.facebook.com/Malayalivartha