ഡാര്‍ക് ചോക്ലേറ്റുകള്‍ പ്രമേഹം തടയും
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ചോക്ലേറ്റുകള്‍. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റുകള്‍ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചോക്ലേറ്റിലടങ്ങിയിരിക്കുന്ന കോക്കോ പ്രമേഹം തടയാന്‍ ഉപകരിക്കും. കോക്കോയിലെ എപ്പിക്കാറ്റെസിന്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൂട്ടാനും നല്ലതാണ്. പ്രമേഹബാധിതനായ ഒരാളില്‍ ആവശ്യമായത്രയും ഇന്‍സുലിന്റെ നിര്‍മാണം സാധാരണ രീതിയില്‍ ഉണ്ടാകില്ല.
കൊക്കോയിലടങ്ങിയിരിക്കുന്ന എപ്പിക്കാറ്റെസിന്‍ മോണോമെര്‍സ് ഇന്‍സുലിന്‍ നിര്‍മിക്കുന്ന ബീറ്റ കോശങ്ങള്‍ക്ക് ശക്തി പകരും. അങ്ങനെ ശരീരത്തിലെ ഇന്‍സുലിന്റെ നിര്‍മാണം കൃത്യമായി നടക്കുന്നു. മൃഗങ്ങള്‍ക്ക് കൊക്കോ ഭക്ഷിക്കാന്‍ നല്‍കിയാണ് ഗവേഷകര്‍ ഈ നേട്ടം സ്വന്തമാക്കിയത്. മൃഗങ്ങളിലെ പൊണ്ണത്തടി മാറുന്നതിനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലും ഇത് വിജയം കണ്ടെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷണല്‍ ബയോകെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യ ശരീരത്തിലും കോക്കോ സമാനമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha