ഉപ്പ് അധികമാകുന്നത് ഹൃദ്രോഗസാധ്യത കൂട്ടും
ഉപ്പ് അധികമാകുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. ദിവസവും 13.7 ഗ്രാമിലധികം ഉപ്പ് കഴിക്കുന്നവര്‍ക്ക് 6.8 ഗ്രാമില്‍ കുറവ് ഉപ്പ് കഴിക്കുന്നവരേക്കാള്‍ ഹൃദ്രോഗസാധ്യത രണ്ടിരട്ടിയാകും. രക്തസമ്മര്‍ദം കൂടുന്നത് ഹൃദ്രോഗത്തിന് ഒരു കാരണമാണെങ്കിലും ഉപ്പ് അധികമാകുന്നതു മൂലം ഉണ്ടാകുന്ന ഹൃദയസംബന്ധമായ
പ്രശ്‌നങ്ങള്‍ക്ക് രക്തസമ്മര്‍ദം ബാധകമാകുന്നില്ല. ദിവസവും കഴിക്കാവുന്ന ഉപ്പിന്റെ പരമാവധി അളവ് 5 ഗ്രാം ആണെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ദിവസവും ശരീരത്തിനാവശ്യമായ രണ്ടോ മൂന്നോ ഗ്രാം ഉപ്പ് മാത്രമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉപ്പ് അധികം കഴിക്കുന്നതാണ്.
ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകുന്നു. ഫിന്‍ലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കവര്‍ ഫെയറിലെ പ്രൊഫസറായ പെക്കാ ജൗസിലാഹ്തി പറയുന്നു. ഫിന്‍ലന്‍ഡിലെ നാലായിരത്തിലധികം വരുന്ന സ്ത്രീ പുരുഷന്മാരില്‍ പന്ത്രണ്ടു വര്‍ഷക്കാലം നീണ്ട പഠനം നടത്തി. 25 നും 64 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇതിന്റെ അളവറിയാന്‍ മൂത്രം പരിശോധിച്ചു.
കഴിക്കുന്ന ഉപ്പിന്റെ അളവനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായി ഇവരെ തിരിച്ചു. ഉപ്പ് കുറവ് കൂട്ടുന്ന ഗ്രൂപ്പില്‍ ഉള്ളവര്‍ ദിവസം 13.7 ഗ്രാമിലധികം ഉപ്പ് ഉപയോഗിക്കുന്നവരായിരുന്നു. പഠനകാലയളവില്‍ 121 സ്ത്രീ പുരുഷന്മാര്‍ക്ക് ഹൃദ്രോഗം ബാധിച്ചു. ഏറ്റവും കൂടുതല്‍ ഉപ്പ് കൂട്ടുന്ന ഗ്രൂപ്പിന് തൊട്ടടുത്തുള്ള ഗ്രൂപ്പിനെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 2.1 ഇരട്ടിയാണെന്നു കണ്ടു.
https://www.facebook.com/Malayalivartha