അത്താഴശേഷം പഴം കഴിക്കുന്നത് അപകടം
ആരോഗ്യത്തിനു പഴവര്‍ഗങ്ങള്‍ നല്ലതാണെന്നാണ് പറയുന്നത്. എന്നാല്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കാനും ആരോഗ്യകരമായ സമയമുണ്ടെന്നതാണ് വാസ്തവം. അത്താഴത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യകരവുമല്ലെന്നാണ് പറയപ്പെടുന്നത്. രാവിലെ പ്രാതലിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സ്വാഭാവികമധുരം കൂടുതല്‍ ഊര്‍ജം നല്‍കും. അപചയപ്രക്രിയ ശക്തിപ്പെടും. രാവിലെ പ്രാതലിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സ്വാഭാവികമധുരം കൂടുതല്‍ ഊര്‍ജം നല്‍കും. അപചയപ്രക്രിയ ശക്തിപ്പെടും. രാത്രി അത്താഴത്തിനു മുന്‍പ് പഴങ്ങള്‍ കഴിയ്ക്കാം. ഇതുകൊണ്ടു പലതരത്തിലുള്ള പ്രയോജനങ്ങളുമുണ്ട്.
വയര്‍ നിറഞ്ഞതാകാനും അമിതഭക്ഷണം ഒഴിവാക്കാനും ഇതു സഹായിക്കും. അത്താഴത്തിനു മുന്‍പ് പഴങ്ങള്‍ കഴിച്ചാല്‍ ദഹനപ്രക്രിയയയും അപചയക്രിയയുമെല്ലാം ശക്തിപ്പെടുക തന്നെ ചെയ്യും. എന്നാല്‍ അത്താഴശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനം പതുക്കെയാക്കും. ഇതിലെ മധുരം തന്നെ കാരണം. രാത്രി ശാരീരികപ്രക്രിയകള്‍ പതുക്കെ നടക്കുന്നതിനാലും ഉറങ്ങുന്നതിനാലും പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയരാന്‍ ഇതു വഴിയൊരുക്കും.അത്താഴശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. ഇത് വെറും വാഴപ്പഴമായാാല്‍ പോലും.തടി കൂടാനുള്ള പ്രധാന വഴിയാണ് അത്താഴശേഷം പഴം. അപചയപ്രക്രിയയും ദഹനവുമെല്ലാം പതുക്കെ നടക്കുന്നതാണ് കാരണം. പ്രാതലിനൊപ്പം, അത്താഴത്തിനു മുന്‍പ്, വൈകീട്ട് എന്നീ സമയങ്ങളില്‍ പഴങ്ങള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
https://www.facebook.com/Malayalivartha