പുളിയിലയുടെ ആരോഗ്യ ഗുണങ്ങള്‍
പുളി നാം ഉപയോഗിക്കാറുണ്ടെങ്കിലും പുളിയില പൊതുവെ ശ്രദ്ധക്കാറില്ല. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് പുളിയില. പല അസുഖങ്ങള്‍ക്കുള്ള ഫലപ്രദമായ ഒരു മരുന്നും. പുളിയില എങ്ങനെയാണ് മരുന്നായി ഉപയോഗിയ്ക്കുന്നതെന്നും ഇതിന്റെ ആരോഗ്യഗുണങ്ങളെന്തെന്നുമെന്നതിനെക്കുറിച്ചറിയൂ. പുളിയിലയില്‍ ടാനിന്‍ എന്നൊരു ഘടകമുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും നല്ലത്. ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. അല്‍പം തുളയിയിലയും പുളിയിലയും നാലു കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം.ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും.
പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്. പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് മലേറിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ലിവര്‍ ആരോഗ്യത്തിന് പുളിയില ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. പ്രമേഹത്തിന് നല്ലൊരു മരുന്നാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നതു ഗുണം നല്‍കും. പുളിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നത് മാസമുറ സമയത്തെ വേദനങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിലുണ്ടാകുന്ന മുറിവുകളും ചതവുകളും വേഗം മാറാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം ഇത് നല്ലതാണ്.
https://www.facebook.com/Malayalivartha