തണ്ണിമത്തന്റെ കുരുവിന് ഗുണങ്ങള്‍ ഏറെ
തണ്ണിമത്തന്‍ തോടും കുരുവുമെല്ലാം ഏറെ ഗുണകരമാണ്. ഇവ തിളപ്പിച്ചു വെള്ളം കുടിച്ചു നോക്കൂ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന അമിനോആസിഡുകള്‍ ശരീരത്തിലെ കോശങ്ങളേയും എല്ലുകളേയുമെല്ലാം ശക്തിയുള്ളതാക്കുന്നു. തണ്ണിമത്തന്‍ കുരു ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂണും ഒരു ടീസ്പൂണ്‍ തേനുമായി കലര്‍ത്തി മുക്കാല്‍ കപ്പ് വെള്ളത്തില്‍ ചേര്‍ത്തു കലക്കി കുടിയ്ക്കുക.
ഇത് തയ്യാറാക്കി ഉടനെ കുടിയ്ക്കണം. ദിവസം രണ്ടു തവണ. എഡിമ അഥവാ കാലില്‍ വെള്ളംകെട്ടി നില്‍ക്കുന്ന അവസ്ഥയ്ക്കുള്ള നല്ല പരിഹാരമാണിത്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമം. ഇതിലെ ആര്‍ജിനൈന്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും ഏറെ ഗുണകരം.
വൈറ്റമിന്‍ ബി കോപ്ലംക്‌സ് ധാരാളമടങ്ങിയതാണ് തണ്ണിമത്തന്‍ കുരു. ഇതില്‍ നിയാസിന്‍, ഫോളേറ്റ്, തയാമിന്‍, പാന്റോത്തെനിക് ആസിഡ്, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളമുണ്ട്. ഇവ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു പിടി തണ്ണിമത്തന്‍ കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ചു കുടിയ്ക്കാം. 3 ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിയ്ക്കാതെ വീണ്ടും ആവര്‍ത്തിയ്ക്കാം.
പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിലിനും ശിരോചര്‍മത്തിലെ ചൊറിച്ചിലുനുമെല്ലാം തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. തണ്ണിമത്തന്റെ കുരുക്കളില്‍ ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറ്റവും ഗുണകരവുമാണ്.തണ്ണിമത്തന്റെ കുരുവിട്ട തിളപ്പിച്ച വെള്ളവും തോടിട്ടു തിളപ്പിച്ച വെള്ളവും പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha