വ്യായാമം കഴിഞ്ഞയുടന്‍ ഇത് കഴിക്കരുത്
നടക്കുകയോ, എയ്‌റോബിക്‌സ്, സൂംബ, ജിം തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തുകഴിയുമ്പോള്‍ കഴിക്കേണ്ട ഭക്ഷണം സംബന്ധിച്ച ചില സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ.വ്യായാമം ചെയ്തു കഴിഞ്ഞ് ഉടന്‍ തന്നെ വെള്ളം കുടിക്കുന്ന ശീലം നന്നല്ല. അധിക കലോറി ഊര്‍ജം ദഹിപ്പിച്ച് അല്‍പസമയം കഴിഞ്ഞു മാത്രമേ വെള്ളം കുടിക്കാവൂ.
വ്യായാമത്തിനിടയില്‍ ആവശ്യമെങ്കില്‍ ചെറിയ അളവില്‍ വെള്ളം കുടിക്കാവുന്നതാണ്. വ്യായാമശേഷം ഭക്ഷണം കഴിക്കാന്‍ ഒരുപാട് വൈകുന്നത് നല്ലതല്ല. കടുത്ത വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ദഹനനിരക്ക് വര്‍ധിക്കുന്നു. ആമാശയത്തിലെ ഭക്ഷണം വളരെവേഗം ദഹിച്ചുപോകുന്നു. വീണ്ടും ഭക്ഷണത്തിനുള്ള ഇടവേള നീണ്ടുപോയാല്‍ ഉദരസംബന്ധമായ രോഗങ്ങള്‍ പിടിപെട്ടേക്കാം.
മുതിര്‍ന്നവര്‍ വ്യായാമം ചെയ്യുമ്പോള്‍ അവരുടെ ശരീരത്തിലെ പ്രമേഹത്തിന്റെയും രക്തസമ്മര്‍ദത്തിന്റെയും തോതുകളില്‍ വ്യത്യാസം വരുന്നു. ഇത്തരക്കാര്‍ അധികം വൈകാതെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഷുഗര്‍, ബിപി എന്നിവയില്‍ പ്രത്യക്ഷമായ മാറ്റം സംഭവിച്ചേക്കാം. വ്യായാമം ചെയ്തുകഴിഞ്ഞ് ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. വ്യായാമം ചെയ്യുമ്പോള്‍ ശരീര താപനില ഉയരുന്നു.
ഈ ശരീരം തണുത്ത വെള്ളത്തെ നിഷേധിക്കുന്നു. ഇത് നീര്‍ക്കെട്ടിനും മറ്റും കാരണമായേക്കാം. വിയര്‍പ്പാറിക്കഴിഞ്ഞ ശേഷമേ കുളിക്കാവൂ. കാറ്റുകൊണ്ട് ശരീരം സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരിക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ വ്യായാമശേഷം ഉടനെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, ഗ്രീന്‍ ടീ എന്നിവ നല്ലതാണ്. വ്യായാമം കഴിഞ്ഞ ശേഷം ഉടന്‍ തന്നെ വരിവലിച്ചുകഴിക്കാതിരിക്കുക. ലഘുഭക്ഷണം കഴിച്ച് പിന്നീട് കൂടുതല്‍ അളവില്‍ കഴിക്കുന്നതാണു നല്ലത്.
https://www.facebook.com/Malayalivartha