സ്ത്രീകള്‍ മേല്‍ച്ചുണ്ടിലെ രോമമെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കൂ
മേല്‍ച്ചുണ്ടില്‍ ത്രെഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും മേല്‍ച്ചുണ്ട് ത്രെഡ് ചെയ്തതിനു ശേഷം ബ്ലീച്ച് ചെയ്യരുത്. ഇത് സെന്‍സിറ്റീവ് ചര്‍മ്മത്തിന് വളരെയധികം ദോഷകരമായി മാറുന്നു. ഒരിക്കലും ആര്‍ത്തവത്തിനു മൂന്നോ നാലോ ദിവസം മുന്‍പ് ത്രെഡ് ചെയ്യരുത്. ഇത് ഇത്രയും ഭാഗം വളരെയധികം സെന്‍സിറ്റീവ് ആവാന്‍ കാരണമാകും. മുഖക്കുരു വര്‍ദ്ധിക്കാനും പലപ്പോഴും കാരണമാകുന്നത് മേല്‍ച്ചുണ്ടിലെ രോമം എടുക്കുന്നതാണ്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ ആളുകളെക്കൊണ്ട് മാത്രം ത്രെഡ് ചെയ്യിപ്പിക്കുക. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവരാണ് പലപ്പോഴും പല വിധത്തില്‍ അല്‍പം കാര്യം ശ്രദ്ധിക്കേണ്ടത്.
ഇത്തരം കാര്യങ്ങള്‍ക്ക് ചില പ്രാധാന്യം നല്‍കിയാല്‍ വീണ്ടം ത്രെഡ് ചെയ്യുന്നത് ആരോഗ്യകരമായി മാറും. അതിനായി ത്രെഡ് ചെയ്യുന്നതിനു മുന്‍പും ശേഷവും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. മേല്‍ച്ചുണ്ടിലെ രോമമെടുക്കുമ്പോള്‍ അത്രയും രോമകൂപങ്ങള്‍ ഉണ്ടായിരുന്ന സ്ഥലം തുറന്നു പോവുന്നു. ഇത് അഴുക്കും ബാക്ടീരിയയും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മേല്‍ച്ചുണ്ടിലെ രോമം എടുക്കുന്നതിനു മുന്‍പായി അല്‍പം ബേബി പൗഡര്‍ നിര്‍ബന്ധമായും മേല്‍ച്ചുണ്ടില്‍ ഇടണം. ഇത് എല്ലാ തരത്തിലുള്ള ഇറിറ്റേഷനും മറ്റും ഇല്ലാതാക്കുന്നു.
പലപ്പോഴും മേല്‍ച്ചുണ്ടിലെ രോമം ത്രെഡ് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ത്രെഡ് ചെയ്യാനായി പോവുമ്പോള്‍ വീര്യം കൂടിയ കോസ്‌മെറ്റിക്‌സ് ക്രീം തുടങ്ങിയവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. ഇത് പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മുഖത്ത് എപ്പോഴും കൈ കൊണ്ട് തടവുന്ന രീതി കുറക്കുക. ത്രെഡ് ചെയ്തതിനു ശേഷം കൈ മുഖത്ത് വെക്കുന്നത് പല തരത്തിലും ബാക്ടീരിയയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് ത്രെഡ് ചെയ്തതിനു ശേഷം മസ്സാജ് ചെയ്യുക. മാത്രമല്ല ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇറിറ്റേഷന്‍ ഉണ്ടാക്കുന്നത് തടയാന്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യാം.
https://www.facebook.com/Malayalivartha