മാംസാഹാരം നിങ്ങളെ നിത്യരോഗികളാക്കും
സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് പലതരം രോഗങ്ങളിലേയ്ക്ക് തള്ളിവിടും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആട്, കാള, പന്നി, വളര്‍ത്തുന്ന കോഴി എന്നിവയുടെ മാംസം ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
45നും 74നും ഇടയില്‍ പ്രായമുള്ള 63257 പേരെ 11 വര്‍ഷം നിരീക്ഷണവിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കണമെന്നല്ല, മറിച്ച് കഴിക്കുന്നതിന്റെ അളവു കുറയ്ക്കണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ച് ചുവന്ന മാംസം കഴിക്കുന്നത്.
https://www.facebook.com/Malayalivartha