കുഞ്ഞുങ്ങളെ മുലയൂട്ടി വളർത്തണം; ബുദ്ധികൂടും
ബുദ്ധിശക്തിയില്‍ ചിലര്‍ എന്തുകൊണ്ട് മറ്റുള്ളവരേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു; ശാസ്ത്രീയമായ കാര്യങ്ങള്‍ ഇതാ
ചിലപ്പോളെങ്കിലും മറ്റുള്ളവരുടെ ബുദ്ധികേണ്ട അസൂയപ്പെടാത്തവരുണ്ടാവില്ല. തനിക്കും ,അല്ലെങ്കിൽ തന്റെ കുട്ടികൾക്കും ഇങ്ങനെ ബുദ്ധി ഉണ്ടാകാത്തതെന്തേ എന്ന് പരിതപിക്കാത്തവരും ഉണ്ടാകില്ല.
പഠിക്കുന്ന കാലത്തും, ജോലിസ്ഥലങ്ങളിലും ഇത്തരക്കാരെ കാണാറുണ്ട്. ഇങ്ങനെ ചിലർക്ക് മാത്രം ആന ബുദ്ധി ലഭിക്കുന്നതിനു ശാസ്ത്രീയമായ ചില കാര്യങ്ങൾ ഉണ്ട്. അവ ഇവയെല്ലാമാണ്.
1. ആദ്യത്തെ കുട്ടി
ആദ്യത്തെ കുട്ടിക്ക് ഇളയ കുട്ടികളെക്കാള്‍ പൊതുവെ ബുദ്ധി സാമര്‍ത്ഥ്യം കൂടുതലായിരിക്കാം. ഇത് എപ്പോഴും ശരിയാകണമെന്നില്ല. എങ്കിലും പൊതുവെ ആദ്യം ജനിച്ച കുട്ടിക്ക് ഇളയ സഹോദരങ്ങളെ അപേക്ഷിച്ച് ബുദ്ധി കൂടുതലായി കാണാറുണ്ട് .
ഉയരവും ബുദ്ധിയും
വിശ്വസിച്ചാലും ഇല്ലെങ്കിലും ഉയരം കൂടുതലുള്ളവര്‍ക്ക്, കുറവുള്ളവരെ അപേക്ഷിച്ച് ബുദ്ധി കുറവായിരിക്കാനാണ് സാധ്യതയെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.
3. രക്ഷിതാക്കള്‍ സ്മാര്‍ട്ടാണെങ്കില്‍
ബുദ്ധിയും സാമര്‍ത്ഥ്യവും പാരമ്പര്യമായും ലഭിക്കാം. രക്ഷിതാക്കള്‍ സ്മാര്‍ട്ട് ആണ് എങ്കില്‍ കുട്ടികള്‍ പൊതുവെ ബുദ്ധി സമര്‍ത്ഥരായിരിക്കും. ക്വീന്‍സ്ലാന്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ 20 മുതല്‍ 40 ശതമാനം വരെ കുട്ടികള്‍ക്ക് പാരമ്പര്യമായി മാതാപിതാക്കളുടെ ബുദ്ധിശക്തി പകര്‍ന്നുലഭിക്കുമെന്നാണ് കണ്ടെത്തിയത്.
4. സംഗീത പ്രിയരാണോ
ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ചിട്ടുള്ളവരാണോ നിങ്ങള്‍? കുട്ടിക്കാലത്ത് സംഗീതമോ വാദ്യോപകരണങ്ങളോ അഭ്യസിച്ചിരുന്നവര്‍ക്ക് പില്‍ക്കാലത്ത് ബുദ്ധിവികാസം കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
5. നിരീശ്വരവാദികള്‍
നിരീശ്വരവാദികള്‍, ദൈവവിശ്വാസികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരായിരിക്കുമെന്നാണ് പഠനങ്ങള്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കന്‍-ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ സതോഷി കനസാവ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
6. സ്വതന്ത്രചിന്താഗതിക്കാര്‍
ഇതേ പഠനങ്ങള്‍ തന്നെ പറയുന്നത്, മറ്റുള്ളവരെ അപേക്ഷിച്ച് സ്വതന്ത്രചിന്താഗതിക്കാര്‍ കൂടുതല്‍ സാമര്‍ത്ഥ്യമുള്ളവരായിരിക്കുമെന്നാണ്. പുത്തന്‍ വിശ്വാസങ്ങളെ കൂട്ട് പിടിക്കുന്നവര്‍ യാഥാസ്ഥിതികരെക്കാള്‍ കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരായിരിക്കും.
7. അമ്മമാര്‍ മുലയൂട്ടിയ കുഞ്ഞുങ്ങള്‍ക്ക്
പഠനങ്ങള്‍ പറയുന്നത്, അമ്മമാര്‍ മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുകള്‍ കൂടുതല്‍ ബുദ്ധി സാമര്‍ത്ഥ്യമുള്ളവരായിരിക്കുമെന്നാണ്. ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
8. മെലിഞ്ഞവര്‍
അമിതവണ്ണം ഉള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്‍ക്ക് കൂടുതല്‍ സ്മാര്‍ട്ട് ഈയിരിക്കുമെന്ന് സ്വിറ്റസര്‍ലന്‍ഡ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കിയിട്ടുണ്ട്.
9. അലസതയോ ബുദ്ധിമാന്‍മാര്‍
അലസരായവര്‍ അത്ര മോശക്കാരല്ലെന്ന് മാത്രമല്ല അതി ബുദ്ധിമാന്‍മാരാണെന്നാണ് പുതു പഠനങ്ങള്‍ പറയുന്നത്. മടി പിടിച്ച് പലപ്പോഴും ഒന്നും ചെയ്യാതെ ഇരിക്കുന്ന അലസര്‍ ബുദ്ധിവൈഭവത്തിന്റെ കാര്യത്തില്‍ ഒരു പടി മുകളിലാണത്രെ. നല്ല ചിന്താ ശേഷിയും ബോധവും കാര്യ വിവരമുള്ളവരുമാണ് പലപ്പോഴും ആക്ടീവായി പ്രവര്‍ത്തിക്കാതെ ഒതുങ്ങി കൂടുന്നതെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
10. അടുക്കും ചിട്ടയുമില്ലാത്തവര്‍
അടുക്കും ചിട്ടയുമില്ലാത്ത മുറികളില്‍ കഴിയുന്നവരും ജോലി ചെയ്യുന്ന ടേബിളില്‍ പേപ്പറുകളും ബുക്കുകളുമെല്ലാം വാരിയിട്ട് ചുറ്റും അലങ്കോലമാക്കി ജീവിക്കുന്നവരും എല്ലാവരുടേയും മുന്നില്‍ കളിയാക്കപ്പെടുന്നവരാണ്. എന്നാല്‍, ഇത്തരത്തില്‍ അടുക്കും ചിട്ടയുമില്ലാത്തവര്‍ ക്രീയേറ്റീവാണെന്നാണ് ശാസ്ത്രം പറയുന്നത്. സര്‍ഗാത്മകത കൂടുതലായുള്ളവരാണ് ഇത്തരത്തില്‍ അടുക്കും ചിട്ടയുമില്ലാത്തവരത്രേ.
https://www.facebook.com/Malayalivartha