ഹോപ് ഇപ്പോൾ സാത്താന്റെ സന്തതിയല്ല; പുത്തന്‍ ഉടുപ്പും സ്‌കൂള്‍ ബാഗുമായി സ്‌കൂളിൽ പോകുന്ന മിടുക്കൻ
ഒരുവര്‍ഷം മുന്‍പ് സ്പാനിഷ് സാമൂഹിക പ്രവര്‍ത്തകയായ അന്‍ജാ ലോവൻ നൈജീരിയിലെ തെരുവില്‍ നിന്ന് രണ്ടു വയസുകാരനായ കുട്ടിയെ കണ്ടെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഒരുവര്‍ഷം മുന്‍പാണ് സ്പാനിഷ് സാമൂഹിക പ്രവര്‍ത്തകയായ അന്‍ജാ ലോവന് നൈജീരിയിലെ തെരുവില്‍ നിന്ന് രണ്ടു വയസുകാരനായ ആ ബാലനെ ലഭിച്ചത്. പുഴുവരിച്ച് പട്ടിണിക്കോലമായ രൂപത്തില്‍ മരണത്തിന്റെ വക്കില്‍ നിന്നും അവനെ രക്ഷിച്ച അന്‍ജ ലോവന്‍ അവനെ ഹോപ് എന്ന് വിളിച്ചു. ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അന്‍ജ അന്ന് പങ്കുവെച്ച ഹോപ്പിന്റെ ചിത്രം.
ദുര്‍മന്ത്രവാദിയാണെന്നാരോപിച്ച് ഹോപ്പിന്റെ മാതാപിതാക്കള്‍ തന്നെയാണ് അവനെ തെരുവില്‍ ഉപേക്ഷിച്ചത്. അവന്‍ മരിക്കട്ടെ എന്നുതന്നെയാണവര്‍ ആഗ്രഹിച്ചതും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം ധാരാളം കുട്ടികൾ ആഫ്രിക്കയിൽ ഇങ്ങനെ തെരുവിലെറിയപ്പെടുന്നുണ്ട് .
അന്‍ജ ലോവന്‍ ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സ്ഥാപകയാണ്. ഇതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തെരുവിൽനിന്ന് ഹോപ്പിനേ കിട്ടിയത്.
അവനെ ഏറ്റെടുത്ത അന്‍ജ ആദ്യം ചെയ്തത് അവനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും അന്‍ജയുടേയും പരിചരണം കൊണ്ട് അവന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കൂട്ടുകാരോടൊപ്പം ഓടികളിച്ചു സന്തോഷിക്കുന്ന ഹോപ്പിന്റെ ചിത്രം ഇടക്കിടെ സമൂഹ മാധ്യമങ്ങളില്‍ അന്‍ജ പങ്ക് വെച്ചിരുന്നു.
പൂര്‍ണാരോഗ്യവാനായി പുത്തന്‍ ഉടുപ്പും സ്‌കൂള്‍ ബാഗുമായി സ്‌കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഹോപ്പിന്റെ ചിത്രമാണ് അന്‍ജ ഇപ്പോൾ നമുക്കായി പങ്കു വെക്കുന്നത്.
അന്‍ജ ലോവനും ഭര്‍ത്താവ് ഡേവിഡ് ഇമാനുവല്‍ ഉമെനും ചേര്‍ന്ന സ്വന്തമായി അനാഥാലയവും നടത്തുന്നുണ്ട്. രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികള്‍ക്ക് വേണ്ട ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും ഇവര്‍ നല്‍കുന്നു.
https://www.facebook.com/Malayalivartha