സ്നേഹ പ്രകടനം ഒരുപക്ഷെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് വഴിവയ്ക്കാം
കുഞ്ഞുങ്ങൾ എപ്പോളും നമ്മുടെ ഹരമാണ്. അത്കൊണ്ട് തന്നെ ഒരു കുഞ്ഞിനെ എടുക്കുമ്പോൾ നമ്മൾ വളരെയധികം സ്നേഹ പ്രകടനം അവരോട് കാണിക്കാറുണ്ട്. ചിലപ്പോൾ കവിൾ തടങ്ങളിൽ ഉമ്മ വച്ചാകാം. അല്ലെങ്കിൽ അവരെ മുകളിലേക്ക് എറിഞ്ഞു പിടിച്ചോ ഒക്കെയാകാം. ഇതൊക്കെ ചെയ്യുന്നത് കുഞ്ഞുങ്ങളെ ചിരിപ്പിക്കാനോ അവരുടെ കരച്ചിൽ അടക്കാനോ ആകും. കുഞ്ഞുങ്ങൾ ദിവസത്തിൽ 2 മുതൽ 3 മണിക്കൂർ വരെ കരയുമെന്നതു സ്വാഭാവികമാണ്. എന്നാൽ ഇവയ്ക്ക് പുറമെ കരച്ചിലടക്കാൻ കുഞ്ഞുങ്ങളെ എടുത്ത് കുലുക്കാറുമുണ്ട്. എന്നാൽ ഈ സ്നേഹ പ്രകടനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെപറ്റി പലർക്കും യാതൊരു ബോധ്യവുമില്ല.
എന്നാൽ കുഞ്ഞുങ്ങളെ ഇങ്ങനെ കുലുക്കുമ്പോൾ തലച്ചോറിലെ ആന്തരിക കവജത്തിനുള്ളിൽ രക്തം കട്ടപിടിച്ച് മുഴയുണ്ടാകുന്നു. അതുപോലെ തന്നെ കണ്ണിലെ രക്തക്കുഴൽ പൊട്ടി അതിൽനിന്നും രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനൊക്കെ പുറമെ തലച്ചോറിനുള്ളിൽ നീരുകെട്ടുന്ന അവസ്ഥയായ സെറിബ്രൽ എടെമയും സംഭവിക്കാനല്ല സാധ്യതയുണ്ട്. പിടിച്ചുകുലുക്കൽ മൂലം തലച്ചോറിനേൽക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വൈകല്യങ്ങൾക്കും കാരണമാവുന്നു. 35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിൻഡ്രോം മാസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു.
ബാഹ്യ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതിനാൽ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങൾക്കും കാരണം ഈ പിടിച്ചുകുലുക്കൽ ആയിരുന്നുവെന്നത് അറിയാൻ കഴിയാതെ പോവുന്നു. എന്നാൽ കുലുക്കുന്ന അതേ നിമിഷം തന്നെ മരണം സംഭവിക്കില്ല എന്നതിനാൽ ഇതിനെപറ്റി ആരും ബോധവാന്മാരാകുന്നില്ല.
https://www.facebook.com/Malayalivartha