ടെറ്റനസ് രോഗബാധയുണ്ടായാല്‍ മരണം ഉറപ്പ്
ആണിയോ മറ്റോ ദേഹത്ത് തുളച്ചു കയറുമ്പോഴാണ് ടെറ്റനസ് എടുക്കുന്നതിനെകുറിച്ച് ആളുകള്‍ ചിന്തിക്കുന്നത്. മുറിവ് പഴുക്കാതിരിക്കാനാണ് ഈ ഇഞ്ചക്ഷന്‍ എടുക്കുന്നത് എന്നാണ് പലരുടെയും വിശ്വാസം. മുറിവില്‍ കൂടി രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനാല്‍ അവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കുന്നത്. ഇത് മുറിവ് പഴുക്കുന്നത് ഒരു പരിധിവരെ കുറയ്ക്കും. ക്ലോസ്ട്രീഡിയം ടെറ്റനി എന്ന രോഗണുക്കളാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗബാധയുണ്ടായാല്‍ 80 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങേണ്ടിവരും.
രണ്ടുതരം കുത്തിവയ്പുകളാണുള്ളത്. മുറിവിന്റെ മാരക സ്വഭാവമനുസരിച്ച് ചിലപ്പോള്‍ രണ്ടും ഒരുമിച്ച് എടുക്കേണ്ടിവരും. സെറം രണ്ടു തരത്തിലുണ്ട്. മനുഷ്യരില്‍ നിന്ന് എടുക്കുന്നതും കുതിരകളില്‍ നിന്ന് എടുക്കുന്നതും. കുതിരകളില്‍ നിന്ന് എടുക്കുന്നതിന് റിയാക്ഷന്‍ കൂടും. ഗര്‍ഭിണികള്‍ക്കും ടെറ്റനസിന് എതിരായ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. പ്രമേഹമുളളവര്‍ ഈ ഇഞ്ചക്ഷന്‍ എടുക്കുന്നതുകൊണ്ട് കുഴപ്പിമില്ല. ഇഞ്ചക്ഷന്‍ വേണ്ടവിധത്തില്‍ എടുത്തില്ലെങ്കില്‍ അതിന്റെ ദൂഷ്യഫലം ഹൈപ്പര്‍ ഇമ്മ്യൂണൈസേഷന്‍ ആയിരിക്കും. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തിരിക്കണം.
https://www.facebook.com/Malayalivartha