നിങ്ങള്‍ കേക്ക് കഴിക്കാന്‍ ഇഷ്ടപെടുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കൂ...
മധുരം കഴിക്കാന്‍ ഇഷ്ടമുളളവര്‍ക്ക് കേക്ക് കഴിക്കാനും ഇഷ്ടമായിരിക്കും. സ്ത്രീകളും കുട്ടികളുമാണ് കേക്ക് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടം കാണിക്കുന്നത്. ഇത് ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. കേക്ക് കഴിക്കുമ്പോള്‍ മിതത്വം പാലിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. വൃക്കരോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ രോഗങ്ങളുള്ളവര്‍ ഐസിങ്ങുള്ള കേക്ക് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു മൈദയാണ്. സോഡിയം, അന്നജം, കലോറി, മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമാണ് കേക്ക.് കേക്ക് കഴിക്കുന്നത്് ക്ഷീണം കൂട്ടുകയും ഉറക്കത്തിന് കാരണമാകുകയും ചെയ്യും. കൂടാതെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും ഇത് കാരണമാകും. കേടുവരാതിരിക്കുന്നതിനായി കേക്കില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ് കാന്‍സറിന് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha