ഇരക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതകൾ ഇവയൊക്കെയാണ്...
ഇരട്ടക്കുട്ടികളെ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ചിലരുടെയെങ്കിലും സ്വപ്നമാണ് ഇരട്ടക്കുട്ടികൾ. എന്നാൽ എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരിൽ അത്യാവശ്യമായി ചില ഘടകങ്ങൾ വേണം. ഈ ഘടകങ്ങളെല്ലാം ഒത്തു വന്നാലെ ഇരട്ടക്കുട്ടികൾ എന്ന സ്വപ്നം യാഥാർഥ്യമാകൂ.
ഒരു മനുഷ്യന്റെ വംശവും നിറവും ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് കാരണമാകും. ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുന്നത് അതുകൊണ്ടാണ്. ഇരട്ടക്കുട്ടികലുണ്ടാകുന്നതിൽ പറയാവും ഒരു ഘടകമാണ്. പ്രായം കൂടുന്നതിനുസരിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രായാധിക്യം പ്രസവത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ 35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണം ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.
ഇരട്ടക്കുട്ടികൾ ലഭിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണം. ചില ഭക്ഷണങ്ങള്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ് ഇത്തരത്തില്‍ സ്ത്രീകളിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ചേനയും ഇത്തരത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്കയിലെ സ്ത്രീകളില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. ഉയരവും തൂക്കവും ആണ് മറ്റൊന്ന്. വലിയ സ്ത്രീകള്‍ക്കാണ് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതല്‍. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കി ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ തവണ ഗര്‍ഭധാരണം വിവിധ തവണയായുള്ള ഗര്‍ഭധാരണമാണ് മറ്റൊരു സാധ്യത. ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്.
നിങ്ങളുടെ പങ്കാളിയുടെ ഭക്ഷണം മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാരമ്പര്യം പാരമ്പര്യം ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ ഒരു വലിയ ഘടകമാണ്. അമ്മയുടെ പാരമ്പര്യമാണ് ഇതില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്ന്. മാത്രമല്ല കൃത്യമായ അണ്ഡവിസര്‍ജ്ജനവും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha