ബൈ പോളാര്‍; നിങ്ങളുടെ മനസ് നടത്തുന്ന ഞാണിന്മേല്‍കളി!
ബൈ പോളാര്‍ എന്നത് ഒരു മാനസിക രോഗമാണ്. എളുപ്പത്തില്‍ മനസ് നഷ്ടപ്പെടുന്ന അവസ്ഥയെന്ന് പൊതുവെ പറയാം. പെട്ടെന്നുള്ള ആഹ്‌ളാദവും പെട്ടന്നുള്ള മൂഡ് ഓഫും ഇതിന്റെ ഭാഗമാണ്. അസുഖത്തിന്റെ തീവ്രത പല രീതിയില്‍ ആയതുകൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഒന്നാണ് ബൈ പോളാര്‍. ഈ നിശബ്ദ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് തിരിച്ചറിയൂ.ഒരു കരുതല്‍ എപ്പോഴും നല്ലതാണല്ലോ?
സാധാരണയായി ഡിപ്രഷന്‍ (വിഷാദം) ബാധിക്കുന്നവര്‍ക്കുള്ള അതേ ലക്ഷണങ്ങളേ ബൈ പോളാര്‍ ആളുകള്‍ക്കും ഉണ്ടാകൂ. ഊര്‍ജത്തിലും ഇഷ്ടങ്ങളിലും ഉറക്കത്തിലും ശ്രദ്ധയിലും എല്ലാം ഈ പ്രശ്‌നങ്ങള്‍ ബാധിക്കാം. നീണ്ടുപോകുന്ന വിഷാദകാലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ബൈ പോളാര്‍ അല്ലെന്ന് ഉറപ്പു വരുത്തുക.
ഒന്നിലധികം മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടാം. പക്ഷേ, തുടര്‍ച്ചയായി ഉറക്കമില്ലായ്മയും എന്നാല്‍ ഊര്‍ജത്തിന് പ്രശ്‌നമില്ലാത്ത അവസ്ഥയുമുണ്ടെങ്കില്‍ ബൈ പോളാര്‍ ആകാന്‍ സാധ്യതയുണ്ട്.
നിയന്ത്രിക്കാനാകാത്ത സന്തോഷം ഉണ്ടോ? നിങ്ങളെ വലിയതോതില്‍ ഹൈപ്പര്‍ ആക്കുന്ന സന്തോഷങ്ങള്‍, നീണ്ടു നില്‍ക്കുന്ന ഹാപ്പി മൂഡ് എന്നിവയുണ്ടെങ്കില്‍ അതും ഒരു മാനസിക രോഗത്തിന് കാരണമാണെന്ന് മനസിലാക്കൂ. നിങ്ങളുടെ സന്തോഷത്തിന്റെ ഹേതു നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടെങ്കില്‍ കുഴപ്പമില്ല. പക്ഷേ, സന്തോഷത്തിലും നിങ്ങള്‍ അതിര് കടക്കുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നതാണ് നല്ലത്.
നിങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് ശ്രദ്ധ നശിക്കുന്നുണ്ടോ? ഒരു കാര്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എടുത്തുചാടാനുള്ള വ്യഗ്രതയുണ്ടോ. എളുപ്പത്തില്‍ നിങ്ങള്‍ സ്വന്തം കാര്യങ്ങളില്‍ നിന്ന് വഴി തെറ്റുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസിനെ നിയന്ത്രിക്കാന്‍ സമയമായി.
ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയുന്നതാണ് ഏറ്റവും നല്ലത്. പക്ഷേ, ബൈ പോളാര്‍ വ്യക്തികള്‍ക്ക് എന്തെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറുചുറുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഒന്നാലോചിച്ചു നോക്കൂ, എല്ലാം എന്തെളുപ്പം പക്ഷേ, ഒന്നും എളുപ്പമല്ല.
https://www.facebook.com/Malayalivartha