ശാരീരിക ബന്ധത്തിന് മുമ്പ് സ്ത്രീകള്‍ മൂത്രം ഒഴിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകും; അമേരിക്കയിലെ ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാല്‍ അത് നിര്‍ത്തുന്നതായിരിക്കും നല്ലതെന്നാണ് യുഎസിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അതായത് ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ (യുടിഐ) ഉണ്ടാകുന്നതിന് സാധ്യതയേറെയാണെന്നാണ് അവര്‍ പുതിയ കണ്ടുപിടിത്തത്തിലൂടെ താക്കീതേകിയിരിക്കുന്നത്. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും ഏറെ തെറ്റിദ്ധാരണകളാണുള്ളതെന്നാണ് തന്റെ ക്ലിനിക്കിലെത്തുന്ന രോഗികളുമായി ഇടപഴകിയതില്‍ നിന്നു തനിക്ക് മനസിലാക്കാന്‍ സാധിച്ചിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്കിലെ യൂറോളജിസ്റ്റായ ഡേവിഡ് കൗഫ്മാന്‍ വിശദീകരിക്കുന്നത്.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിന് പ്രാധാന്യമുണ്ടെങ്കിലും അതിന് മുമ്പ് മൂത്രമൊഴിക്കുന്നത് അനുപേക്ഷണീയമാണ് എന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. സെക്സിനിടെ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് വന്‍തോതില്‍ എത്താന്‍ സാധ്യതയുണ്ട്. സെക്സിന് മുമ്പ് മൂത്രമൊഴിച്ചാല്‍ മൂത്രത്തിന്റെ അംശങ്ങള്‍ അവിടെ ശേഷിക്കുമെന്നും ഇത് ബാക്ടീരിയകള്‍ക്ക് അണുബാധയുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നും എന്നുമാണ് ഗവേഷകര്‍ എടുത്ത് കാട്ടുന്നത്. മൂത്രദ്വാരത്തിലെ ബാക്ടീരിയകളെ ശക്തമായി പുറന്തള്ളാന്‍ മാത്രം മൂത്രമുള്ളപ്പോള്‍ മാത്രം അത് ഒഴിക്കുന്നതായിരിക്കും നല്ലതെന്നാണ് കൗഫ്മാന്‍ പറയുന്നത്.
അല്ലാതെ ബ്ലാഡറില്‍കുറച്ച് മൂത്രം തങ്ങി നില്‍ക്കുന്ന രീതിയില്‍ മുത്രമൊഴിച്ചാല്‍ അത് യൂറിനറി ഇന്‍ഫെക്ഷന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ സെക്സിന് ശേഷം മൂത്രമൊഴിക്കാന്‍ പോയില്ലെങ്കില്‍ ഇത്തരം ബാക്ടീരിയകള്‍ ബ്ലാഡറിലേക്ക് പോയി അണുബാധയുണ്ടാക്കാന്‍ സാധ്യതയേറെയാണ്. സ്ത്രീകളുടെ ശാരീരികമായ സവിശേഷത കാരണം പുരുഷന്‍മാരേക്കാള്‍ യുടിഐ ഉണ്ടാകാനുള്ള സാധ്യത അവര്‍ക്കാണ് കൂടുതലെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
സ്ത്രീകളില്‍ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്. ഇതിലൂടെ ഇന്‍ഫെക്ഷനുള്ള സാധ്യതയും വര്‍ധിക്കും. അതായത് സ്ത്രീകളില്‍ ബാക്ടീരിയകള്‍ക്ക് ബ്ലാഡറിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ചുരുക്കം. സ്ഥിരമായി യുടിഐ ബാധിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അത് ഒഴിവാക്കാന്‍ സാധിച്ചേക്കാം. ഇതിനായി പെര്‍ഫ്യൂംഡ് ബബിള്‍ ബാത്ത് ഒഴിവാക്കിയാല്‍ നന്നായിരിക്കും. സോപ്പ്, അല്ലെങ്കില്‍ ടാല്‍കം പൗഡര്‍ തുടങ്ങിയവ ലൈംഗിക അവയവങ്ങള്‍ക്ക് സമീപം ഉപയോഗിക്കാതിരിക്കുക. അതിന് പകരം പ്ലെയിനായതും പെര്‍ഫ്യൂമില്ലാത്തതുമായ ഇനങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും.
മൂത്രമൊഴിക്കുമ്പോള്‍ ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തും വിധം ഒഴിക്കുക. സെക്സിന് ശേഷം ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തും വിധം മൂത്രമൊഴിക്കണം. കോണ്‍ട്രാസെപ്റ്റീവ് ഡയഫ്രമോ സ്പെര്‍മിസൈഡല്‍ ലൂബ്രിക്കന്റുള്ള കോണ്ടമോ ഇത്തരക്കാര്‍ ഉപയോഗിക്കരുത്. അതിന് പകരം മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുക. നൈലോണിന് പകരം കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇതിന് പുറമെ ടൈറ്റ് ജീന്‍സ്, ട്രൗസറുകള്‍ തുടങ്ങിയവയും ഇത്തരക്കാര്‍ ധരിക്കരുത്.
https://www.facebook.com/Malayalivartha