മലബന്ധം മാറാൻ...
വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങൾ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവിൽ പോകാതിരിയ്ക്കുന്നതാണ് മലബന്ധം. പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും. തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം. വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും.
കുടലിലുണ്ടാകുന്ന അർബുദം, നാഡികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ ഇവയൊക്കെ മലബന്ധം ഉണ്ടാക്കാവുന്നതാണ്. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട്. മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറിന് അസ്വസ്ഥത നല്‍കുക മാത്രമല്ല, പലതരം അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് മലബന്ധം.
മലബന്ധത്തിനുള്ള പരിഹാരമായി പലതരം വീട്ടുവൈദ്യങ്ങളുണ്ട്. ഇൗ പ്രശ്‌നത്തിനു പരിഹാരമായി കൃത്രിമ മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ലെന്നര്‍ത്ഥം. ഇവ ഉപയോഗിയ്ക്കുന്നതു ദോഷകരവുമല്ല. അടുക്കളയില്‍ തന്നെ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ചാണ് ഇവ മിക്കവാറും തയ്യാറാക്കുന്നത്. എല്ലാവരും ഈ പ്രശ്നം പരിഹരിക്കാനായി വയറിളക്കമരുന്നു സ്വീകരിക്കുന്നു.എന്നാൽ ഈ മരുന്നുകൾ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. മലബന്ധം കടുത്തതാണെങ്കില്‍ മരുന്ന് കഴിക്കേണ്ടതായി വരും. ഇതിന് വായ വഴിയോ ഗുഹ്യഭാഗത്ത് വെയ്ക്കുന്ന മരുന്നോ ആണ് ഉപയോഗിക്കുക. എന്നിരുന്നാലും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്
കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഇത് ലാക്‌സേറ്റീവ് ഗുണം നല്‍കുന്ന ഒന്നാണ്. ഫനുക്‌സ് സീഡുകള്‍ പ്രമേഹത്തിന് മാത്രമല്ല, മലബന്ധത്തിനുള്ള നല്ല പരിഹാരം കൂടിയാണ്. ഫനുക്‌സ് സീഡുകള്‍ 1-2 ടീ്‌സ്പൂണ്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ചതച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം മലബന്ധത്തിനുള്ള നല്ല പരിഹാരമാണ്.
ഫനുക്‌സ് സീഡ് കുതിര്‍ത്തു ആ വെള്ളത്തിലിട്ടു തിളപ്പിച്ച്. ഇതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. സീഡുകള്‍ കഴിയ്ക്കുകയും ചെയ്യാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഫനുക്‌സ് സീഡുകള്‍ ഫനുക്‌സ് സീഡുകള്‍ വായിലിട്ടു ചവച്ചരച്ച് പിന്നാലെ ചൂടുവെള്ളവും കുടിയ്ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ചെറുനാരങ്ങയാണ് ഇതിനുള്ള ഒരു പ്രതിവിധി. ഇതുപയോഗിച്ചു പലതരത്തിലും മലബന്ധത്തിനുള്ള പരിഹാരമുണ്ടാക്കാം. ഒരു ചെറിയ ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തിളക്കുക. ഇത് ദിവസവും രണ്ടുമൂന്നു തവണ കഴിയ്ക്കാം മലബന്ധം പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.
ഫിഗ് ഫിഗ് അഥവാ അത്തിപ്പഴം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്നതു തന്നെ കാരണം. ഫിഗ് പല വിധത്തിനും മലബന്ധത്തിനുള്ള പരിഹാരമായി ഉപയോഗിയ്ക്കാം. ഇതിനു പുറമേ ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ ഉണക്കിയതോ പച്ചയോ ആയ ഫിഗ് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. 2 ബദാം, 2 ഫിഗ് 2 ബദാം, 2 ഫിഗ് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ ബദാം തൊലി കളഞ്ഞും ഫിഗും ചേര്‍ത്തരച്ച് അല്‍പം തേന്‍ കലര്‍ത്തി കഴിയ്ക്കുക. ഇത് നല്ല ശോധനയ്ക്ക് ഏറെ പ്രധാനമാണ്. ഇത് അല്‍പദിവസം അടുപ്പിച്ചു കഴിയ്ക്കാം. ഫിഗ് കിടക്കാന്‍ പോകുന്നതിനു മുന്‍പു 3-4 ഫിഗ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുകയും ഫിഗ് കഴിയ്ക്കുകയും ചെയ്യുക. ഇത് മലബന്ധം മാറാന്‍ ഏറെ നല്ലതാണ്.
ചെറുചൂടുള്ള നാരങ്ങാവെള്ളത്തില്‍ റോക്ക് സാള്‍ട്ട് അല്ലെങ്കില്‍ സാധാരണ ഉപ്പു ചേര്‍ത്തിളക്കി ഭക്ഷണത്തിനു മുന്‍പു കുടിയ്ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ചെറുചൂടുള്ള ചെറുനാരങ്ങാവെളളത്തില്‍ തേന്‍ ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ്.
https://www.facebook.com/Malayalivartha