ആണുങ്ങള്‍ക്കും ഉണ്ടോ ആര്‍ത്തവവിരാമം ?
പുരുഷന്മാര്ക്കും ആര്‍ത്തവവിരാമാമം ഉണ്ടാകുമോ? ഇതൊരു പുതിയ ചോദ്യാമാകാം. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ഒരു പ്രതിഭാസം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനെ അന്ത്രോപോസ് (Andropause) എന്നാണ് വിളിക്കുന്നത് .
45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ്. അതേസമയം, പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോഴുളള അവസ്ഥയാണ് അന്ത്രോപോസ്. 50 വയസ്സിന് മുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. ഇതോടെ പുരുഷന്റെ പ്രത്യുല്‍പാദനശേഷി കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു.
മാനസികമായും ശാരീരികമായും ഇത് പുരുഷനെ ബാധിക്കും. ഒപ്പം ലൈംഗികജീവിതത്തിലും താല്‍പര്യം കുറയുന്നു. ക്ഷീണം, വിഷാദം, ഉറക്കക്കുറവ്, ഉത്തജനക്കുറവ്, മുടികൊഴിച്ചില്‍, എല്ലുകളുടെ ബലം കുറയുക എന്നിവയും ലക്ഷണങ്ങളാകാം.
https://www.facebook.com/Malayalivartha