ജലദോഷം ഉടൻ മാറാൻ...
ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണിത്. സാധാരണഗതിയിൽ മുതിർന്ന ഒരാളെ ഒരു വർഷം രണ്ടോ മൂന്നോ തവണ ജലദോഷം ബാധിക്കും. കുട്ടികളെ വർഷം തോറും ആറുമുതൽ പന്ത്രണ്ടുവരെ തവണ ഈ അസുഖം ബാധിക്കാറൂണ്ട്. വൈറസ് മൂലമാണ് ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്.
ജലദോഷം മൂക്കിനെയും തൊണ്ടയെയും സൈനസുകളെയുമാണ് സാധാരനഗതിയിൽ ബാധിക്കുന്നത്. ചിലപ്പോൾ കണ്ണുകളെയും (കൺജൻക്ടിവൈറ്റിസ് ബാധിക്കാറുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രോഗാണുവിനെതിരേ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ പ്രതികരണം മൂലമാണ്. കൈകൾ കഴുകുന്നതാണ് രോഗം വരാതെ തടയാനുള്ള ഏറ്റവും പ്രധാനമാർഗ്ഗം. ആവശ്യമുള്ള സമയത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതും രോഗം തടയാൻ സഹായകമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നമ്മുടെ നാടന്‍ ഒറ്റമൂലികള്‍ തന്നെയാണ് ജലദോഷത്തിന് ഏറ്റവും ഉത്തമം. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്.
നല്ലൊു ഔഷധക്കൂട്ടാണ് മുളക് പൊടി. മുളക് പൊടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവയില്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് സ്പൂണ്‍ കഴിക്കുക. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് സൈനസ് മൂലമുള്ള മൂക്കടപ്പാണെങ്കില്‍ ഉടന്‍ തന്നെ ആശ്വാസം നല്‍കുന്നു. വേണമെങ്കില്‍ അല്‍പം കടുകെണ്ണ കൈയ്യില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
ഇഞ്ചിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഇഞ്ചി. രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് അത് തിളപ്പിച്ച് ആ വെള്ളത്തില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് കഴിച്ച് നോക്കാം. ഇത് ജലദോഷത്തേയും മൂക്കടപ്പിനേയും ഇല്ലാതാക്കുന്നു. പൈനാപ്പിള്‍ ആണ് മറ്റൊന്ന്. ഇതും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലിന്‍ ആണ് മൂക്കൊലിപ്പിനെ തടഞ്ഞ് നമ്മളെ ജലദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്‌സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ജലദോഷത്തെ ഓടിക്കാം. അല്‍പം ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് ജലദോഷവും മൂക്കടപ്പും ഇല്ലാതാക്കുന്നു. വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അഞ്ച് മിനിട്ടിനു ശേഷം കുടിക്കാം. ഇത് ജലദോഷം ഇല്ലാതാക്കുന്നു. ഉള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഒരു ഉള്ളി എടുത്ത് ജ്യൂസ് പരുവത്തിലാക്കി ഒരു ജാറില്‍ കേട് വരാത്ത രീതിയില്‍ സൂക്ഷിച്ച് വെക്കണം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കാം. ഇത് പെട്ടെന്ന് ജലദോഷം മാറാന്‍ സഹായിക്കുന്നു. ചെറു ചൂടുവെള്ളമാണ് മൂക്കടപ്പും ജലദോഷവും മാറ്റാനുള്ള മറ്റൊരു പരിഹാര മാര്‍ഗ്ഗം. ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി അത് മൂക്കിനും നെറ്റിക്കും മുകളിലായി ഇടുക. ഇത് മൂക്കടപ്പ് ഇല്ലാതാക്കി ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha