സിസേറിയന്‍ കഴിഞ്ഞ് ഇത് ഒഴിവാക്കൂ...
സ്വാഭാവിക പ്രസവത്തിൽ നിന്നും വ്യത്യസ്തമായി , ഗർഭിണിയുടെ അടിവയറും ഗർഭപാത്രവും കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. ചാപിള്ളയെ, പുറത്തെടുത്ത് അമ്മയുടെ ജീവൻ രക്ഷിക്കാനായി ഈ രീതി പണ്ടേ നിലവിലുണ്ടായിരുന്നു. ചില അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ സിസേറിയന്‍ വേണമെന്നു നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇന്നു പല സ്ത്രീകളും സാധാരണ പ്രസവത്തിന് കാത്തുനില്‍ക്കാന്‍ തയാറല്ല. സിസേറിയന്‍ വേണമെന്നു വാശി പിടിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സിസേറിയന്‍ കഴിയുന്ന സ്ത്രീകൾക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും.
സിസേറിയന്‍ കഴിഞ്ഞാൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല കാര്യങ്ങളിലും നിയന്ത്രണം അത്യാവശ്യമാണ്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും ഭക്ഷണശീലവും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സിസേറിയന്റെ മുറിവ് പൂര്‍ണമായും ഉണങ്ങുന്നത് വരെയെങ്കിലും അല്പം ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. ധാരാളം വെള്ളം കുടിയ്ക്കുക. പ്രസവശേഷമുള്ള വെള്ളം കുടി കുറച്ചാല്‍ അത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് അടിവയറ്റില്‍ മര്‍ദം പ്രയോഗിയ്ക്കാന്‍ നിര്‍ബന്ധിതമാക്കും.
സിസേറിയൻ കഴിഞ്ഞ് ഉടൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ഇത് മുറിവ് പൊട്ടുന്നതിനും അണുബാധ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നതിനും കാരണമാകുന്നു. പലപ്പോഴും ഇത് കൂടുതല്‍ പ്രശ്‌നങ്ങളും വേദനയുമുണ്ടാക്കും. ഒരിക്കലും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് പലപ്പോഴും സിസേറിയന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു. ചുമക്കുമ്പോള്‍ അത് പല വിധത്തില്‍ അടിവയറ്റില്‍ മര്‍ദ്ദം കൂടാൻ കാരണമാകും. എന്നാല്‍ ഇത് അടിവയറ്റിലെ മുറിവു വേദനിപ്പിയ്ക്കും. സ്റ്റിച്ചിന് പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് ചുമ വരാതിരിക്കാൻ ശ്രദ്ധിക്കുക.
കഴിയുന്നതും ഏണിപ്പടികൾ കയറിയിറങ്ങരുത്. മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെ അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സ്റ്റെയര്‍കേസ് കയറുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം ഒഴിവാക്കുക. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇതുണ്ടാക്കുന്നു. എണ്ണമയമുള്ള ഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് മുറിവു കരിയുന്നതിന് താമസമുണ്ടാക്കും. അതുകൊണ്ട് തന്നെ ഭ്ക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം.
ഭാരമേറിയ സാധനങ്ങള്‍ എടുക്കരുത്. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല മുറിവ് പൊട്ടാനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. അണുബാധയുണ്ടാവാനും സാധ്യതയുണ്ട്. സിസേറിയന്‍ കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല്‍ മതിയാകും. മുറിവില്‍ യാതൊരു കാരണവശാലും വെള്ളമാകരുത്. അല്‍പദിവസങ്ങള്‍ക്കു ശേഷം മുറിവില്‍ വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം. അല്ലെങ്കില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
https://www.facebook.com/Malayalivartha