വയറിളക്കം ഉടൻ മാറാൻ...
ദഹന പ്രശ്നം മൂലമോ ശാരീര പ്രതിപ്രവർത്തനം മൂലമോ ശരീരത്തിൽ നിന്നും മലം സാധാരണയിൽ കവിഞ്ഞോ സമയ ക്രമം പാലിക്കാതെയോ ഒഴിഞ്ഞു പോവുന്നതിനെയാണ് വയറിളക്കം എന്നു പറയുന്നത്.പൊതുവെ ദ്രവരൂപത്തിലുള്ള ഈ ഒഴിഞ്ഞു പോക്കിന് പ്രതിവിധയായി പ്രഥമ ശുശ്രൂശ തന്നെ മതിയാവുന്നതാണ്. ചർദ്ദിലും ഇതിനോടനുബന്ധിച്ച് ഉണ്ടാവാറുണ്ട്. പ്രത്യേക ലായനിയാണ് ഇതിന് പെട്ടെന്നുള്ള പരിഹാരം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതിനാൽ വെള്ളം ധാരാളമായി കുടിക്കുകയും വേണം. മലബന്ധത്തിന് വിപരീതമായ ഒരു ശാരീരികാവസ്ഥയാണ് വയറിളക്കം. രോഗിയുടെ മലത്തിൽക്കൂടിയാണ് ഇതിന്റെ രോഗാണുക്കൾ മറ്റുള്ളവരിലെക്കു പകരുന്നത്.
വിഷബാധയുള്ള ഭക്ഷ്യസാധനങ്ങൾ, കുടലിലെ ചലനം വർദ്ധിപ്പിക്കുന്ന ബാക്ടീരിയകൾ, പ്രോട്ടോസോവകൾ, വിരകൾ മുതലായവ അതിസാരമുണ്ടാക്കുന്നു. അന്നപഥത്തിലെ ക്ഷയം, അർബുദം, റ്റൈഫോയ്ഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും അതിസാരമുണ്ടാകാം. ഇതു തടയാത്തപക്ഷം ശരീരത്തിൽ ജലാംശവും ലവണങ്ങളും നഷ്ടപ്പെടും. വയറിളക്കം ഉടൻ മാറാൻ വീട്ടിൽ തന്നെ പരിഹാരമാർഗങ്ങളുണ്ട്. മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വയറിളക്കത്തിന് മാതള നാരങ്ങ ഉപയോഗിക്കുന്നത്. മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.
കറിവേപ്പില മോരില്‍ അരച്ച് മിക്‌സ് ചെയ്ച് ഇത് വയറിളക്കം ഉള്ളപ്പോള്‍ കഴിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം കഴിക്കുന്നത് നല്ലതാണ്. ഇത് ഏത് വലിയ വയറിന്റെ അസ്വസ്ഥതയേയും ഇല്ലാതാക്കുന്നു. എത്ര വലിയ ആരോഗ്യ പ്രശ്‌നം ആണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മോരും കറിവേപ്പിലയും. ഇഞ്ചി ഏത് രോഗങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഏത് വിധത്തിലുള്ള ദഹന പ്രശ്‌നത്തേയും വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് തിളപ്പിച്ച് തണുത്ത ശേഷം ഈ വെള്ളം ദിവസവും കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തെ ഇല്ലാതാക്കുന്നു. ഞാവല്‍ വയറിളക്കം മാറ്റാനുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ്. വയറിളക്കം മാറ്റാന്‍ മൂന്നോ നാലോ ഞാവല്‍ കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് വയറിളക്കത്തിന് പരിഹാരം കാണാന്‍ സമ്മതിക്കുന്നു.
മോര് നല്ലൊരു പരിഹാരമാണ് വയറിളക്കത്തിന്. ഇത് വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നം കാണാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് നേരം മോര് ശീലമാക്കാം. പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം കാണുന്നു. നല്ലതു പോലെ പഴുത്ത പഴവും അല്‍പം തൈരും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഏത് വലിയ വയറുവേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രണ്ട് പഴുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഒരു ബൗള്‍ തൈര് മിക്‌സ് ചെയ്ത് ദിവസവും ഒരു തവണയെങ്കിലും കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം നല്‍കുന്നു. പേരക്കയും പേരക്കയിലയും വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നത് പല വിധത്തില്‍ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരയില തിളപ്പിച്ച് അതിന്റെ വെള്ളം കഴിക്കുന്നത് വയറിളക്കത്തേയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
ഉലുവയിൽ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഉലുവയില്‍. ഇത് വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു. ഒരു ടീസ്പൂണ്‍ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കടുക് കൊണ്ട് വയറിളക്കത്തെ പെട്ടെന്ന് ഇല്ലാതാക്കാം. അര ടീസ്പൂണ്‍ കടുക് വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ഉള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നു. വയറിളക്കം പെട്ടെന്ന് മാറാന്‍ കടുക് ഉപയോഗിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം ഇത് കഴിച്ചാല്‍ മതി. എത്ര ഗുരുതരമായ അവസ്ഥയിലും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. കര്‍പ്പൂര തുളസിയില കൊണ്ട് എല്ലാ വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീരും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് കുടിക്കാം. സ്വാദിനായി അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha