സ്ത്രീകൾ സ്തനങ്ങളിൽ ക്യാബേജ് വച്ചാൽ...
ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്. ഇലക്കറികളില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ക്യാബേജ്. സ്ത്രീകൾ സ്തനത്തിൽ ക്യാബേജ് ഇല വയ്ക്കുന്നത് വളരെയധികം നല്ലതാണ്.
സ്തനത്തിലെ വേദന മാറാനും മറ്റും വളരെ നല്ലതാണ്. പ്രത്യേകിച്ചു മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനത്തിൽ വേദനയും മുറിവുമുണ്ടാകാറുണ്ട്. ഇതു മാറാനുള്ള നല്ലൊരു വഴിയാണ് സ്തനത്തിൽ ക്യാബേജ് വയ്ക്കുന്നത്. ആർത്തവദിനങ്ങളിൽ ചില സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാകാറുണ്ട്. ക്യാബേജ് വയ്ക്കുന്നത് ഈ വേദനയ്ക്ക് പരിഹാരമാണ്. മാറിടത്തിലുണ്ടാകുന്ന വേദനയും തടിപ്പുമെല്ലാം മാറ്റാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. അലവല്ലാത്ത അടിവസ്ത്രം ധരിയ്‌ക്കുന്നതു കാരണം പല സ്‌ത്രീകള്‍ക്കുമുണ്ടാകുന്ന സ്‌തനവേദന പരിഹരിയ്‌ക്കുന്നതിനുള്ള മികച്ചൊരു വഴിയാണിത്.
കുഞ്ഞിനു മുലപാൽ കൊടുക്കുന്നതു കാരണവും പാല്‍ നിറഞ്ഞിരിയ്‌ക്കുന്നതു കാരണവുമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. ക്യാബേജ് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ചു തണുപ്പിയ്ക്കുക. ശേഷം പുറത്തെ രണ്ടില ഒഴിവാക്കി ഉള്ളില രണ്ട് ഇതളുകള്‍ എടുക്കുക. ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകാം. തണ്ടു മുറിച്ചു മാറ്റി മുലക്കണ്ണുകൾ മൂടാത്ത വിധത്തില്‍ ഇവ വയ്ക്കാം. മുലക്കണ്ണുകൾക്ക് മുകളില്‍ ഇതു വച്ചാല്‍ ഇതിന് ചുറ്റുമുള്ള ചര്‍മം വരണ്ടതായിപ്പോകാന്‍ സാധ്യതയേറെയാണ്. അത്കൊണ്ട് മുലക്കണ്ണിന്റെ ഭാഗം ഒഴിവാക്കുക. ഇതിനു മുകളിൽ സാധാരണ പോലെ വസ്ത്രം ധരിയ്ക്കാം. പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞ് ഈ ഇല എടുത്തു മാറ്റാം.
https://www.facebook.com/Malayalivartha