പുരുഷലൈംഗിക അവയവങ്ങളിലുണ്ടാകുന്ന ക്യാന്‍സര്‍ നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍
ടെസ്റ്റിക്യുലര്‍ ക്യാന്‍സര്‍ വളരെ സാധാരണമായി കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ്. നേരത്തെ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാമെന്നതാണ് ഇതിനെ മറ്റുള്ള ക്യാന്‍സറുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ലക്ഷണങ്ങളില്‍നിന്ന് രോഗസാധ്യത നേരത്തെ തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് സ്വയം വിലയിരുത്തുക.
വൃഷണസഞ്ചിക്ക് നീര്‍വീഴ്ചയുണ്ടാവുകയെന്നതാണ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളൊന്ന്. നീര്‍വീഴ്ചയുണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ നിശ്ചയമായും കണ്ടിരിക്കണം. വൃഷണസഞ്ചിയിലുണ്ടാകുന്ന എല്ലാ നീര്‍വീഴ്ചയും കാന്‍സറിന്റെ ലക്ഷണമുണ്ടാകണമെന്നില്ല. എന്നാല്‍, അതിനെ നിസ്സാരമായി കാണേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ജിപിയെയോ സെക്ഷ്വല്‍ മെഡിസിന്‍ വിദഗ്ധനെയോ കാണുകയാണ് വേണ്ടത്.
വൃഷണങ്ങളിലേതിലെങ്കിലും ഒന്നില്‍ വേദനയില്ലാതെ നീരുവീഴ്ച കാണപ്പെടുക, വൃഷണങ്ങളുടെ ആകൃതിയില്‍ മാറ്റം വരിക, അതിന്റെ ഉറപ്പില്‍ കാര്യമായ വ്യത്യാസം വരിക, ഒരെണ്ണം മറ്റേതില്‍നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുക, വൃഷണത്തിലോ വൃഷണസഞ്ചിയിലോ കലശലായ വേദന വരിക, വൃഷണസഞ്ചിയില്‍ കാര്യമായ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ നിശ്ചയമായും കണ്ടിരിക്കണം. ഇത് ടെസ്റ്റിക്യുലര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.
ജനനേന്ദ്രിയത്തിന് വളവുള്ള പുരുഷന്മാരില്‍ ടെസ്റ്റിക്യുലര്‍ ക്യാന്‍സറിനും വയറ്റില്‍ ക്യാന്‍സറിനും സാധ്യതയേറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്ധരിച്ച് നില്‍ക്കുമ്പോള്‍ ജനനേന്ദ്രിയത്തിന് വളവുള്ള അവസ്ഥയെ പെയ്‌റോണീസ് ഡിസീസ് എന്നാണ് വിളിക്കുന്നത്. ഇത്തരമവസ്ഥയുള്ളവരിലാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha