വായ്പ്പുണ്ണ് മാറാൻ...
വായിലെ ശ്ലേഷ്മസ്തരത്തിൽ കാണപ്പെടുന്ന അൾസർ അല്ലെങ്കിൽ വ്രണമാണ് വായ്പ്പുണ്ണ്. വായിലെ വ്രണങ്ങൾ വളരെ സർവ്വ സാധാരണമാണ്. അനേകം വ്യത്യസ്ഥമായ രോഗങ്ങൾ കാരണം ഈ വ്രണങ്ങളുണ്ടാകാവുന്നതാണ്. പക്ഷെ, ഇത് വലിയ കാരണങ്ങളൊന്നുമില്ലാതെ തന്നെ ഉണ്ടാകാവുന്നതാണ്. താഴെപ്പറയുന്ന രണ്ടു സാധാരണ കാരണങ്ങൾകൊണ്ട് ഇതുണ്ടാകാവുന്നതാണ്:
ഇതിൽ ഏറ്റവും പ്രധാനമായ കാരണം മുറിവുണ്ടാകൽ ആണ്. (പല്ലോ മറ്റു അതുപോലുള്ള മൂർച്ചയേറിയ ഭാഗങ്ങൾ ശ്ലേഷ്മഭാഗത്ത് കൊള്ളുന്നത്. എന്നാൽ ഇന്ന് അറിയപ്പെടാത്ത അനേകം കാരണങ്ങൾ കൊണ്ട് വായിലെ വ്രണങ്ങൾ ഉണ്ടാകുന്നുണ്ട്. വായിലെ വ്രണങ്ങൾ അതുണ്ടായ രോഗിക്ക് വേദനയും ശല്യവുമുണ്ടാക്കുന്നു. അതുപോലെ, വായിലെ വ്രണങ്ങൾ കാരണം രോഗിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനായി പ്രയാസം നേരിടുന്നു. അമ്ലസ്വാഭാവമുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം ഇഷ്ടമാണെങ്കിലും വർജ്ജിക്കേണ്ടതുണ്ട്. വളരെ അപൂർവ്വമായി വായിലെ വ്രണങ്ങൾ വായിലെ കാൻസർ ആയി മാറാൻ സാദ്ധ്യത കാണുന്നുണ്ട്. വളരെ നാളുകൾ കഴിഞ്ഞിട്ടും ഉണങ്ങാതെ നിൽക്കുന്ന ഇത്തരം വ്രണങ്ങളെ സൂക്ഷിക്കേണ്ടതാണ്. ചില വീട്ടുവൈദ്യങ്ങളിലൂടെ വായ്പ്പുണ്ണ് മാറ്റുവാൻ കഴിയും.
വെളുത്തുള്ളി മുറിച്ചോ ചതച്ചോ മൗത്ത് അള്‍സറുള്ളിടത്തു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിനും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. ഇത് അള്‍സറിനു മുകളില്‍ പതുക്കെ മസാജ് ചെയ്യാം. പിന്നീട് വായില്‍ ഉപ്പു കലര്‍ത്തിയ ചൂടുവെള്ളം കൊണ്ടു കഴുകാം. വെളിച്ചെണ്ണ മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ്. പുണ്ണിനു പുകളില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പും ഇത് ആവര്‍ത്തിയ്ക്കാം. വെളിച്ചെണ്ണയ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. അള്‍സര്‍ കാരണം വായില്‍ നീരം പഴുപ്പും വരുന്നതും തടയാനാകും. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അര കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതു വായിലൊഴിച്ച് അല്‍പനേരം വച്ച് കുലുക്കിത്തുപ്പാം. ഇത് ദിവസവും രാവിലേയും വൈകീട്ടും ചെയ്യാം. വിനെഗറിലെ അസിഡിറ്റി വായ്പ്പുണ്ണിന് കാരണമാകുന്ന ബാക്ടീരിയകളെ കൊന്നൊടുക്കും. ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പു കലര്‍ത്തി വായിലൊഴിച്ചു കവിള്‍ക്കൊള്ളുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണെന്നു പറയാം. ഉപ്പിലെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ് വായിലെ അള്‍സറില്‍ നിന്നും സംരക്ഷണം നല്‍കുന്നത്.
ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. വെളളവും ബേക്കിംഗ് സോഡയും കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം വായ്പ്പുണ്ണിന് മുകളില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ വായില്‍ വെള്ളമൊഴിച്ചു കഴുകാം. ബേക്കിംഗ് സോഡ അള്‍സര്‍ ആസിഡുകളെ നേര്‍ത്തതാക്കുന്നു. ഇതുവഴി വായ്പ്പുണ്ണിന് പരിഹാരമാകും. ക്യാബേജ് ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം ദിവസവും കുടിയ്ക്കുന്നതും കവിള്‍ കൊള്ളുന്നതുമെല്ലാം വായ്പ്പുണ്ണിന് പരിഹാരം നല്‍കുന്ന വഴിയാണ്. ഈ വഴി പരീക്ഷിയ്ക്കാം. വായ്പ്പുണ്ണുള്ളപ്പോള്‍ വായ്പ്പുണ്ണുള്ളപ്പോള്‍ മുട്ട പോലുള്ളവയുടെ ഉപയോഗം കുറയ്ക്കണം. തൈര് പോലെ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം.
ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള, അതായത് ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കഴിയുന്ന മഞ്ഞള്‍ വായിലെ അള്‍സര്‍ മാറ്റുന്നതിനുള്ള മറ്റൊരു വഴിയാണ്. മഞ്ഞള്‍ ചൂടുവെള്ളത്തില്‍ കലക്കി പുരട്ടാം. അല്‍പം കഴിഞ്ഞു മഞ്ഞള്‍ കലര്‍ത്തിയ ചൂടൂവെള്ളം കൊണ്ടു കുലുക്കുഴിഞ്ഞു കഴുകാം. ഇത് ദിവസവും പല തവണ ചെയ്യാം.തേന്‍ വായ്പ്പുണ്ണിനു ചേര്‍ന്ന നല്ലൊരു പരിഹാരവഴിയാണ്. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് പരിഹാരം നല്‍കും. ഇത് ദിവസവും പല തവണയായി വായ്പ്പുണ്ണിനു മുകളില്‍ പുരട്ടാം. വേദനയക്കും ആശ്വാസമുണ്ടാകും. പുണ്ണു വീര്‍ക്കുന്നതും പഴുക്കുന്നതുമെല്ലാം ഒഴിവാകും. ഗ്രാമ്പൂ വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഗ്രാമ്പൂ ഓയിലാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇത് വാങ്ങാന്‍ ലഭിയ്ക്കും. ഈ ഓയില്‍ വായപ്പുണ്ണിനു മുകളില്‍ പുരട്ടുകയാണ് വേണ്ടത്. ഇതു പുരട്ടുന്നതിനു മുന്‍പ് ചെറുചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതും ന്ല്ലതാണ്. ഇത് ദിവസവും പല തവണ ചെയ്യാം. ഗ്രാമ്പൂ ഓയിലിലെ ആന്റിമൈക്രോബിയല്‍ ഗുണമാണ് ഇതിന് സഹായിക്കുന്നത്.
https://www.facebook.com/Malayalivartha