അധോവായു ദുർഗന്ധത്തോടെ പുറത്തുപോയാൽ...
സസ്തനികളും മറ്റ് ചില ജന്തുക്കളും മലാശയത്തിലൂടെ പുറംതള്ളുന്ന ദഹനപ്രക്രീയയിലെ ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. പലവിധത്തിൽ വയറ്റിൽ പെട്ടുപോകുന്ന വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്. ഇതിൽ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയിരിക്കാം. മലം വൻകുടലിൽ നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്. ദിവസത്തിൽ ഏകദേശം പതിനാലു തവണ അധോവായു പുറത്ത് പോകുന്നു എന്ന് പറയപ്പെടുന്നു.
അധോവായുവിന്റെ പ്രത്യേകതകളിലോന്ന് അതിന്റെ ശബ്ദമാണ്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം വയറ്റിനകത്തെ വായുവിന്റെ മർദ്ദം മൂലമാണുണ്ടാകുന്നത്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ പൃഷ്ടം അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്. അധോവായുവിന് മണം നൽകുന്നത് അതിലെ സൾഫർ സാന്നിധ്യം ആണ്. കഴിക്കുന്ന ഭക്ഷണത്തിലെ സൾഫർ ഉള്ളടക്കം ആണ് ഇതിനെ സ്വാധീനിക്കുന്നത്. അധോവായുവിനെ നിയന്ത്രിക്കുന്നതിനെ പ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളൂണ്ട്. അമേരിക്കയിലെ ചില ഗോത്രങ്ങൾക്കിടയിൽ സ്വാഗതമോതുന്നത് ഇത്തരത്തിൽ അധോവായു പുറത്തുവിട്ടാണ്.
ശരീരത്തു നടക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് അധോവായു പുറത്തുപോകുന്നതെങ്കിലും നാമെല്ലാം ശങ്കയോടു കൂടിയാണ് ഇതിനെ കാണുന്നത്. അധോവായുവിന് അതിയായ ദുർഗന്ധവുംകൂടിയുണ്ടെങ്കിൽ തീർന്നു. പൊതുസ്ഥലത്ത് നിൽക്കുമ്പോൾ അധോവായു പുറത്തുപോകുകയാണെങ്കിൽ ഇതിൽപ്പരം നാണക്കേട് വേറെയില്ല എന്നാണ് മിക്കവാറും ആളുകൾ വിചാരിക്കുന്നത്. മനുഷ്യന്റെ അധോവായു ശ്വസിച്ചാല്‍ അത് വഴി കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനി അധോവായു ശങ്ക കൂടാതെ തന്നെ പുറത്തുവിടാം. പുറത്തേക്കു വിടാതെ അമർത്തി വയ്ക്കുന്ന വായു വന്കുടലിനും മലദ്വാരത്തിനുമൊക്കെ കൂടുതൽ സമ്മർദ്ദം നൽകുകയും ഇത് മൂലക്കുരുപോലുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സ്വാഭാവിക രീതിയിൽ പുറത്തേക്കു പോകാൻ അധോവായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല.
ദഹനപ്രക്രിയയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ വയറിനുള്ളിൽ ഗ്യാസ് രൂപം കൊല്ലുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്. എന്നാൽ വയറിനുള്ളിൽ ഗ്യാസ് പുറത്തുപോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനമുണ്ടാകുന്നു. ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ ശരീരവുമായി പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായുകോപം ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ ശരീരത്തോട് പൊരുത്തപ്പെടാത്ത ഭക്ഷണന സാധനങ്ങൾ ഏതാണെന്നു കണ്ടു പിടിക്കാനും ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു. പലപ്പോഴും വയറിലെ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ പെരുകുക എന്നത്. എന്നാൽ അധോവായു പുറംതള്ളുന്നതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുന്നു.
പൊതുവെ ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ നമുക്ക് മടിയാണ്. കിട്ടുന്നതെന്തും തോന്നുന്ന സമയത്ത് കഴിച്ചു ശീലിക്കുന്നവരാണ് കൂടുതൽ പേരും. ഇങ്ങനെയുള്ളവർക്കു അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പഥ്യം ക്രമപ്പെടുത്താൻ അധോവായു സഹായിക്കുന്നു. കഴിക്കുന്ന ആഹാരത്തിൽ നിന്നും ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉൽപ്പാദിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊമ്പോണ്ടന്റ്റ് അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുകയും ഇതിന്റെ പ്രതിപ്രവർത്തനം മൂലം വായുവിൽ പല തരത്തിലുള്ള ദുർഗന്ധം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ വിസർജ്ജ്യവായു അമിത ദുർഗന്ധത്തോടെയെങ്കിൽ ആന്തരിക ഉദരപ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.
https://www.facebook.com/Malayalivartha