നടുവേദന മാറാൻ...
തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്. അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലം നടുവേദന ഉണ്ടാകാറുണ്ട്. മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍.
90 ശതമാനം ‘ഡിസ്ക് തെറ്റല്‍’ കേസുകളും മസിലിന് ശക്തി കുറയുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. നട്ടെല്ലിലെ കശേരുക്കളെ പിടിച്ചുനിര്‍ത്താന്‍ മസിലിന്‍െറ ശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആയുര്‍വേദ ശാസ്ത്രത്തില്‍ ‘കുതിരസവാരി’ കൂടിയാല്‍ നടുവേദനയുണ്ടാവുമെന്ന് പറയുന്നുണ്ട്. പണ്ടത്തെ കുതിരസവാരിക്ക് തുല്യമാണ് ഇന്നത്തെ മോട്ടോര്‍ബൈക്ക് സവാരി. കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാന്‍ സാധ്യത ഏറെയാണ്. ഇടക്ക് സമയം കണ്ടത്തെി വ്യായാമം ചെയ്യുക മാത്രമാണ് ഇതിന് പോംവഴി. യുവാക്കളില്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് പ്രധാന മരുന്നു വ്യായാമം തന്നെയാണ്.
ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നടുവേദനയെ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ. നടുവിന്‍റെ മസിലിനു ശക്തി കൂട്ടുന്ന വ്യായാമം എല്ലാ ദിവസവും ചെയ്യണം. ഒരിക്കല്‍ വേദന വന്നവര്‍ ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശ പ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ. വെയില്‍ കൊള്ളുന്നത് നല്ലതാണ്. നടത്തമാണ് നടുവിന് ഏറ്റവും നല്ല വ്യായാമം. ദിവസവും അരമണിക്കൂര്‍ നടന്നാല്‍ നടുവേദനയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാം. കൂടുതല്‍ ബലം പിടിക്കാതെ നടക്കാന്‍ ശീലിക്കണം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ബാക്ക് സപ്പോര്‍ട്ടുള്ള കസേരകള്‍ ഉപയോഗിക്കണം. ഇടയ്ക്ക് അല്‍പം എഴുന്നേറ്റു നടക്കണം.
തടി കുറഞ്ഞാല്‍ തന്നെ വേദന പമ്പ കടക്കും. അമിത വണ്ണമുളളവര്‍ എന്തു വില നല്‍കിയും തടി കുറയ്ക്കുക. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ കാത്സ്യം അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. സാധാരണ നടുവേദനയ്ക്ക് വ്യായാമവും വിശ്രമവും തന്നെയാണ് ചികിത്സ. കുറച്ചു കൂടി കടുത്തതാണെങ്കില്‍ മരുന്നും കുത്തിവയ്പ്പും എടുക്കാം. വയറിലെ അസുഖം കാരണമാണ് വേദന വരുന്നതെങ്കില്‍ ആദ്യം ചികിത്സ ആ രോഗങ്ങള്‍ക്ക് വേണം. നടുവേദന മൂലം കാലുകള്‍ക്ക് തളര്‍ച്ച വരുക, എല്ല് തെന്നി നീങ്ങുക തുടങ്ങിയ അവസ്ഥയുണ്ടെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ആയുര്‍വേദത്തില്‍ നിരവധി ചികിത്സകളാണ് വേദനയ്ക്കുള്ളത്. ആയുര്‍വേദം പലപ്പോഴും മറ്റുള്ള ചികിത്സകളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി കാണാറുണ്ട്.
https://www.facebook.com/Malayalivartha