സ്ത്രീകള്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധം ഒഴിവാക്കിയാല്‍ യോനീഭാഗത്ത് ബലക്ഷയവും ലൈംഗികതൃഷ്ണ ഇല്ലാതാകലും ഫലം
പങ്കാളി നഷ്ടപ്പെടുന്നതു മൂലമോ ബന്ധം പിരിഞ്ഞതിനാലോ പൊതുവില്‍ താത്പര്യകുറവ് തോന്നുന്നതിനാലോ ഒക്കെ ലൈംഗികബന്ധം ഒഴിവാക്കേണ്ടി വരുന്ന സ്ത്രീകളുണ്ട്.എന്നാല്‍ അപ്രകാരം ലൈംഗിക ജീവിതം ഉപേക്ഷിക്കുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് ലൈംഗിക തൃഷ്ണ ഉണര്‍ത്തിയിരുന്നത് എന്തായിരുന്നുവെന്നത് സ്ത്രീകള്‍ മറന്നു പോകുന്നതായി കാണുന്നു.അതു കൊണ്ട് തന്നെ അവര്‍ക്ക് ലൈംഗിക വേഴ്ചയിലേര്‍പ്പെടാന്‍ താത്പര്യം ഇല്ലാതാവുന്നു. യോനിയില്‍ വരള്‍ച്ച ഉണ്ടാവുന്നതും പങ്കാളിമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവുന്നതും യോനീ ഭാഗത്ത് അണുബാധ ഉണ്ടാവുന്നതുമൊക്കെ ലൈംഗിക മരവിപ്പിന് ഇടയാക്കിയേക്കും.
സ്ത്രീകളുടെ ലൈംഗിക തൃഷ്ണ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതു കൊണ്ടു തന്നെ അവയെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നതും അത്രയെളുപ്പമല്ല. പുരുഷന്മാര്‍ക്ക് ലൈംഗിക വേഴ്ച എന്നത് തികച്ചും ശാരീരികമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അത് അങ്ങനെയല്ല എന്നത് കാര്യങ്ങളെ വളരെ വ്യത്യസ്തമാക്കുന്നു. ദീര്‍ഘകാല ബന്ധങ്ങളില്‍ തുടരുന്ന സ്ത്രീകള്‍ക്ക് പൊതുവേ ലൈംഗിക തൃഷ്ണ കുറവായിരിക്കും. കാരണം കാലിനിണങ്ങിയ ഒരു ചെരുപ്പിനുള്ളില്‍ എന്ന പോലെ അവര്‍ ഇണങ്ങി കഴിഞ്ഞ സാഹചര്യങ്ങള്‍ മാത്രമാവും ആ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളിലും ഉണ്ടാവുന്നത്. ചില സ്ത്രികളില്‍ ഇക്കാരണം കൊണ്ടു തന്നെ ലൈംഗികാഭിനിവേശം തീര്‍ത്തും ഇല്ലാതാവുന്നുണ്ട്.
പങ്കാളികള്‍ക്ക് വ്യത്യസ്ത നിലയിലാണ് ലൈംഗിക തൃഷ്ണയെങ്കിലും അത് അവരുടെ ബന്ധത്തെ ദോഷമായി ബാധിക്കുകയും ചെയ്യും. അത് ഇരുവരുടെയും സാമൂഹ്യ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചേക്കും, പങ്കാളികളില്‍ ഒരാള്‍ സെക്‌സിന് ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ മറ്റേയാള്‍ തീര്‍ത്തും താത്പര്യമില്ലാത്ത രീതിയില്‍ പ്രതികരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തന്റെ ആകര്‍ഷണീയത ഇല്ലാതായോ എന്നു ചിന്തിക്കാന്‍ ഇടയാക്കും. ഇത്തരം സാഹചര്യത്തില്‍ പുതിയ പങ്കാളിയുമൊത്ത് ലൈംഗിക ജീവിതത്തിന് പുതുമാനം നേടാന്‍ സാഹചര്യങ്ങള്‍ അനുകൂലമങ്കെില്‍ ശ്രമിക്കാവുന്നതാണ്. ലൈംഗികാഭിമുഖ്യം കുറഞ്ഞത് പഴയ ബന്ധത്തിലെ ദുരനുഭവങ്ങള്‍ മൂലമാണെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് മറ്റൊരു പങ്കാളിയെ കണ്ടെത്തി ഈ താത്പര്യക്കുറവ് മാറ്റിയെടുക്കാവുന്നതാണ്.
എന്തു കാരണം കൊണ്ടായാലും ലൈംഗികബന്ധം പാടേ നിര്‍ത്തുമ്പോള്‍ യോനീഭാഗം ചുരുങ്ങുകയും അതിന്റെ സ്‌നിഗ്ദ്ധത ഇല്ലാതാവുകയും ചെയ്യുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ് യോനീനാളം വികസിക്കുന്നതിനും അതിന് ലൈംഗിക വേഴ്ചയ്ക്ക് പര്യാപ്തമായ നിലയിലുള്ള സ്‌നിഗ്ദ്ധത വരുത്തുന്നതും. ഈസ്ട്രജന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍, യോനീഭിത്തിയിലെ ശ്ലേഷ്മസ്തരത്തിലുള്ള കോശങ്ങള്‍ ശ്ലേഷ്മം ഉല്പാദിപ്പിക്കുന്നതില്‍ സജീവമായിരിക്കും. ഇതേ ശ്ലേഷ്മസ്തരം തന്നെയാണ് മൂക്കിലും വായിലും ദഹനേന്ദ്രിയ വ്യവസ്ഥയിലും എല്ലാമുള്ളത്. യോനീനാളത്തിലെ സ്‌നിഗ്ദ്ധത, ഒരു നല്ല ശുചീകരണ പ്രക്രിയയാണ്. അതു കൊണ്ടു തന്നെ യോനീ നാളത്തിലെ വരള്‍ച്ച, മൂത്രാശയ അണുബാധയിലേയ്ക്ക് നയിച്ചേക്കാന്‍ വരെ ഇടയാക്കുന്നു. കടകളില്‍ നിന്നു ലഭ്യമാകുന്ന ലൂബ്രിക്കന്റുകള്‍ ഈ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം നല്‍കണമെന്നില്ല. അതുകൊണ്ട് വൈദ്യ സഹായം തേടുന്നതായിരിക്കും നല്ലത്.
യോനീഭിത്തി പേശീകളാല്‍ സമൃദ്ധമാണ്, സ്ത്രീകള്‍ ലൈംഗിക ബന്ധം നിര്‍ത്തുമ്പോള്‍ ഈ പേശികള്‍ നേര്‍ത്തു വരും. പെല്‍വിക് ഭാഗത്തെ കേന്ദ്രീകൃതമാക്കിയുള്ള വ്യായാമ മുറകളും രതിമൂര്‍ച്ഛയുമൊക്കെ പേശികള്‍ വികസിക്കുന്നതിനും ചുരുങ്ങുന്നതിനുമൊക്കെ ഇടയാക്കുന്നു. അവയില്‍ നേര്‍ത്തു പോകാത്ത പേശികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ഇതു സഹായമാകും. ഇപ്രകാരം ലൈംഗികാഭിമുഖ്യം വളര്‍ത്തിയെടുക്കുമ്പോള്‍ ആദ്യ കാലത്തുണ്ടായിരുന്നതു പോലുള്ള രതിമൂര്‍ച്ഛാനുഭവം പെട്ടെന്ന്‌സാധ്യമായെന്നു വരില്ല. എന്നാല്‍ ക്രമേണ പഴയ നിലയിലേക്കെത്തിച്ചേരാവുന്നതാണ്. ലൈംഗിക ബന്ധം ഒഴിവാക്കുന്ന കാലത്ത് പെല്‍വിക് ഭാഗത്തെ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടത്, പിന്നീട് ലൈംഗിക ജീവിതം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. എന്നു പറഞ്ഞതു കൊണ്ട് ലൈംഗിക പങ്കാളി ഇല്ലെങ്കില്‍ സ്ഥിരമായി സ്വയംഭോഗം ചെയ്തു കൊണ്ടിയിരിക്കണം എന്നര്‍ത്ഥമാകുന്നില്ല.
സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സെക്‌സ് എന്നൊരു കാഴ്ചപ്പാട് പണ്ടുമുതലേ നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായ ലൈംഗികബന്ധത്തിന് സൗകര്യം ഉള്ളവര്‍ ആരോഗ്യകരമായ ബന്ധത്തിലാണെന്ന് കരുതാവുന്നതാണ്. അതുകൊണ്ട് സെക്‌സ് മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുകയാണോ അതോ പങ്കാളികള്‍ക്കിടയിലുള്ള ഊഷ്മളമായ ബന്ധം മൂലം മാനസിക സമ്മര്‍ദ്ദം ഉണ്ടാവാന്‍ അവസരം ഇല്ലാതാകുന്നതാണോ എന്ന കാര്യം തീര്‍ച്ചപ്പെടുത്താനാവില്ല. എന്നാലും ആരോഗ്യകരമായ സെക്‌സിന്റെ അളവെന്താണ് എന്നതിനെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha