മെഗാ വാക് കത്തീറ്റര്‍ എത്തി; രക്തം കട്ടപിടിക്കുന്നത് കൊണ്ടുള്ള ജീവാപായത്തെ ഇനി മറക്കാം
സിരകള്‍ക്കുള്ളില്‍ രക്തം കട്ട പിടിച്ചാല്‍ അതിനെ സുരക്ഷിതമായി നീക്കം ചെയ്യാന്‍ ഒരു പുതിയ ഉപാധി കണ്ടുപിടിച്ചു. ലക്ഷക്കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനെ ഉപയോഗപ്പെടുത്താമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം.
മെഗാ വാക് കത്തീറ്റര്‍ എന്ന ഈ ഉപകരണം നാഡിയുടെ അകത്തുള്ള രക്തകട്ടയുടെ അരികിലേക്ക് കൊണ്ടുവരുന്നു. കുഴല്‍ പോലുള്ള ആ ഉപകരണത്തിന്റെ അഗ്രഭാഗം വികസിക്കുന്നു. രക്തക്കട്ടയ്ക്കുള്ളിലേയ്ക്ക് അതില്‍ നിന്നും ഒരു ലോഹ വയര്‍ കടന്നു കയറുന്നു. ത്രോബോ വയര്‍ എന്നാണ് ഇതിനു പേര്. സൂചി പോലുള്ള ഈ വയര്‍ രക്തകട്ടയ്ക്കുള്ളിലൂടെ കടന്ന് രക്തക്കട്ടയുടെ അപ്പുറമെത്തുന്നു.
രക്തക്കട്ടയെ സൂചിയില്‍ കോര്‍ത്തെടുത്തതിനു ശേഷം ബ്ലഡ് ക്ലോട്ടിന് അപ്പുറത്തുള്ള സൂചിപോലുള്ള വയറിന്റെ ഭാഗം വികാസിക്കുന്നു.ര ക്തക്കട്ടയെ മെഗാവാകിന്റെ തുറന്ന ഭാഗത്തേക്ക് തള്ളിക്കയറ്റുന്നതിനായിട്ടാണ് ഇത് വികസിക്കുന്നത്. ഉപകരണത്തിന്റെ ഭിത്തിക്കുള്ളിലേക്ക് ഈ രക്തക്കട്ടയെ സുരക്ഷിതമായി തള്ളികയറ്റുന്നതിന് ഉപയോഗിക്കുന്നത് രോഗിയുടെ രക്തസമ്മര്‍ദ്ദമാണ്. ഈ ഫണലിന്റെ വികസിച്ച അഗ്രഭാഗമാണ്. ത്രോംബസ്, എംബോളസ് എന്നിവ നീക്കം ചെയ്യുന്നതിനായി രൂപ കല്പന ചെയ്തതാണ് ഈ ഉപകരണം.
പെരിഫറല്‍ വാസ്‌കുലേച്ചറിന്റേയും കൊറോണറി വാസ്‌ക്കുലേച്ചറിന്റേയും ഉള്ളില്‍ എവിടെയുണ്ടാകുന്ന രക്തം കട്ടപിടിക്കലിനേയും ആഗിരണം ചെയ്ത് തടഞ്ഞു നിര്‍ത്തുവാനും നീക്കം ചെയ്യാനും ഇതിന് കഴിയും. രക്തം കട്ട പിടിയ്ക്കുന്നത് ജീവന് വളരെ അപകടമാണ്. സത്വര ചികിത്സ നല്‍കിയില്ലെങ്കില്‍ ജീവാപായം ഉണ്ടാക്കുന്നതാണ് ബ്ലഡ്‌ക്ലോട്ട്.
പേശീവലിവ്, നീരുകൊള്ളല്‍, കൈകാലുകളില്‍ ചുവപ്പ് പടരുക, ചെറിയ ചൂടുണ്ടാവുക, എന്നിവയൊക്കെ ഞരമ്പില്‍ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങളാവാം. അതു കൂടാതെ ശക്തമായ നെഞ്ചുവേദനയും ചുമയ്ക്കുമ്പോള്‍ രക്തത്തോടു കൂടിയുള്ള കഫമോ ഒക്കെ കാണപ്പെടുന്നത് ബ്ലഡ് ക്ലോട്ട് ഉണ്ടായിട്ടുണ്ടാവാം എന്നു കരുതാവുന്ന ചുറ്റുപാടുകളാണ്.
ആരോഗ്യകരമായ ജീവിതം നയിക്കുന്ന ചെറുപ്പക്കാരില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ പുകവലിക്കുന്നവരോ അമിത തടിയുള്ളവരോ കംബൈന്‍ഡ് ഹോര്‍മോണല്‍ കണ്‍ട്രാസെപ്ഷന്‍ ഉപയോഗിക്കുന്നവരോ ആണെങ്കില്‍ ക്ലോട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളവരാണ്.
അടുത്തിടെ ആശുപത്രി വിട്ടവരോ, ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടവരോ ആണെങ്കിലും ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതിനെ തടഞ്ഞു നിര്‍ത്താന്‍ ചിലതൊക്കെ ചെയ്യാനാവും. ധാരാളം വെള്ളം കുടിക്കുന്നതും, എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയോ ചെയ്യുന്നതും പ്രയോജനപ്രദമാണ്. അമിത വണ്ണമുള്ളയാളാണെങ്കില്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതും രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.
https://www.facebook.com/Malayalivartha