ഹാൻഡ്‌വാഷ് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും
വൃത്തി വ്യക്തിശുചിത്വത്തിൽ വളരെ പ്രധാനമാണ് പ്രതേകിച്ചും കൈകളുടെ കാര്യത്തിൽ. ഭക്ഷണത്തിനു മുമ്പും ശേഷവും എല്ലാം കൈകൾ വൃത്തിയായി കഴുകണമെന്നും കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ കീടാണുക്കള്‍ ശരീരത്തിൽ കടക്കും എന്നെ നല്ലത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്.
സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഹാൻഡ്‌വാഷ് അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും കൂടുതലും ഹാൻഡ്‌വാഷ് ഉപയോഗിക്കുന്നവരാണ്. എന്നാൽ ഭക്ഷണത്തിനു മുന്‍പും ശേഷവും സ്ഥിരമായി ഹാന്‍ഡ്‌വാഷ് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഹാൻഡ് സാനിറ്റൈസറുകളുമായുള്ള സമ്പർക്കം കുട്ടികളിൽ ഛർദ്ദി, വയറുവേദന, കണ്ണുകള്‍ക്ക് ചൊറിച്ചിൽ, ഉദര സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് കാരണമാകുമെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്‍ഷൻ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ആല്‍ക്കഹോളും നിരവധി കെമിക്കലുകള്‍കൊണ്ടും നിര്‍മിക്കുന്ന ഇവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് യു.എസിലെ ഒരു വിഭാഗം ഗവേഷകരുടെ കണ്ടെത്തല്‍.
കുട്ടികൾ ഇവ ഉപയോഗിക്കുമ്പോൾ മുതിർന്നവർ ശ്രദ്ധിച്ചാൽ മതിയെന്നും വിദഗ്ധർ പറയുന്നു. സോപ്പും വെള്ളവും കഴിഞ്ഞാൽ ഹാന്‍ഡ് സാനിറ്റൈസറുകൾ തന്നെയാണ് കൈകൾ ശുചിയാക്കാനുള്ള പ്രധാന മാർഗമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ഹാൻഡ്‌വാഷ്കളുടെ തെറ്റായ രീതിയിലുള്ള ഉപയോഗം മൂലമുണ്ടാകാവുന്ന അപകടങ്ങൾ വളരെ വലുതാണെന്ന് അറിയേണ്ടത് അത്യാവിഷമാണ്.
ഹാന്‍ഡ് വാഷുപയോഗിച്ച് ഭക്ഷണത്തിനു കൈ കഴുകുകയും എന്നാല്‍ ഇവയടുടെ അംശം പൂര്‍ണമായും കൈകളില്‍ നിന്നും പോകാതെ അവശേഷിക്കാനും ഇടയാകും. ഇത് ചിലര്‍ക്ക് ചര്‍മരോഗം വരുത്താനും ഇടയാക്കും. ഹാൻഡ്‌വാഷ് ഉപയോഗം ഉപേക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കുറക്കുന്നു.
https://www.facebook.com/Malayalivartha