സ്ത്രീകൾക്ക് ഭാഗ്യം കൊണ്ടുവരുന്ന ചില ലക്ഷണങ്ങൾ
ലക്ഷണ ശാസ്ത്രത്തിൽ സ്ത്രീക്കും പുരുഷനും വെവ്വേറെ ലക്ഷണങ്ങൾ പറയുന്നുണ്ട്. സ്ത്രീകളുടെ കണ്ണുകൾ, പുരികക്കൊടി, വയറ് എന്തിനു കണങ്കാലിന് വരെ ചില കണക്കുകളും ക്രമങ്ങളുമൊക്കെ ഉണ്ട്. ഇതെല്ലം ഒത്തിണങ്ങുന്നവൾ സുന്ദരിയും ലക്ഷണമൊത്തവളും ആയിരിക്കും. എന്താ ഉത്കണ്ഠ തോന്നുന്നുണ്ടോ? ലക്ഷണമനുസരിച്ചു ഉത്തമ സ്ത്രീയെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
1. സ്ത്രീ സൗന്ദര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അവളുടെ ചുണ്ടുകൾ. പ്രത്യക്ഷത്തിൽ തന്നെ ചുണ്ടുകളുടെ സൗന്ദര്യം ആരെയും ആകർഷിക്കുന്നവയാണ്. സ്ത്രീയുടെ കീഴ്ച്ചുണ്ടുകളുടെ നിറം ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളവും ഉണ്ടെങ്കിൽ അത് ഭാഗ്യസൂചനയാണ്.
2. പാദങ്ങൾക്ക് സാമുദ്രിക ലക്ഷണ പ്രകാരം വളരെയേറെ പ്രാധാന്യമുണ്ട്. സ്ത്രീയുടെ പാദങ്ങള്‍ മൃദുവായതും പിങ്ക് നിറത്തിലുള്ളതുമാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളാണെന്നു പറയുന്നു.
3. ലക്ഷണപ്രകാരം മുടിയഴകിനു പണ്ടേ വലിയൊരു സ്ഥാനം നമ്മൾ കല്പിച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് പലവിധ കണ്ടിഷണറുകൾ വിപണിയിൽ ലഭ്യമാണ്. മുടിയിൽ പലവിധത്തിലുള്ള പരീക്ഷണങ്ങൾ വിപ്ലവം സൃഷ്ടിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ നല്ല തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയും ഭാഗ്യവതികളാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.
4. ഭംഗിയുള്ള പുരികങ്ങൾ നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്. നല്ല കറുപ്പുനിറത്തില്‍ വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ ആണ് സൗന്ദര്യ ലക്ഷണം.
5. നുണക്കുഴിയില്ലാത്തതും തുടുത്തതുമായ കവിളുകളാണ് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമെന്നു പറയാം.
6. അല്‍പം ഉയര്‍ന്നതും മൂന്നു വിരല്‍ വീതിയുളളതുമായ നെറ്റിയാണ് ഉത്തമം.
7. ആലില വയർ എന്നും സൗന്ദര്യ ലക്ഷണമായി കാണുന്നു. മൃദുവായ, അധികം വിസ്താരമില്ലാത്തതും ഉയര്‍ന്നതല്ലാത്തും രോമമില്ലാത്തതുമായ വയറാണ് ഭാഗ്യമുള്ള സ്ത്രീ വയര്‍. വയറ് മൃദുവും ഞരമ്പു കാണുന്നതുമെങ്കില്‍ നല്ല സ്ത്രീയാണെന്നര്‍ത്ഥം.
8. മാംസളവും നീളമുള്ളതും ആയ പുറംഭാഗമാണ് ലക്ഷണപ്രകാരം ഉത്തമ ലക്ഷണം. പുറംഭാഗത്തു രോമം വൈധവ്യസൂചനയാണ്.
9. കയ്യിലെ വിരലുകൾ ഭാഗ്യം കൊണ്ടുവരുന്നവയും സൗന്ദര്യം വർധിപ്പിക്കുന്നവയുമാണ്. നീളമുള്ള, രോമങ്ങളില്ലാത്ത, മൃദുവായ കൈകളാണ് സ്ത്രീയ്ക്കുള്ള ഭാഗ്യലക്ഷണം. ഒത്തിരി നീളം കൂടിയാൽ അത് ദോഷമാണ് താനും.
10. കയ്യിലെ വിരലുകൾ മാത്രമല്ല കാലിലെ വിരലിനും ലക്ഷണ ശാസ്ത്രത്തിൽ പ്രാധാന്യമുണ്ട്. എങ്ങനെയെന്നല്ലേ. നടക്കുമ്പോൾ കാലിലെ എല്ലാ വിരലുകളും നിലത്തു സ്പർശിക്കുന്നുവെങ്കിൽ അത് ഉത്തമ ലക്ഷണം.
https://www.facebook.com/Malayalivartha