സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടിക്കൊണ്ടിരിക്കുന്നു .......
സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. ഹീമോഗ്ലോബിന്റെ രൂപീകരണത്തിൽ ഇരുമ്പിനു നിർണായക പങ്കുണ്ട്. പച്ചനിറമുളള ഇലക്കറികൾ, ശർക്കര, തക്കാളി, ഉലുവ, ബീറ്റ്റൂട്ട്, മാതളനാരങ്ങ, എളള്, ചീര, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, തേൻ, ഇളനീര്, മൃഗങ്ങളുടെ കരൾ, മുട്ട, ചീര, ഏത്തപ്പഴം, ശതാവരി, ചേന, ഓട്സ്, സോയാബീൻ, പയർ, തുവര, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ ഇരുമ്പു ധാരാളമായി ഉണ്ട് .
വിറ്റാമിൻ സിയും പ്രധാനം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുമ്പു അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല. പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. എന്നാൽ വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.
ഫോളിക്കാസിഡ്, വിറ്റാമിൻ ബി12
ഫോളിക്കാസിഡും വിറ്റാമിൻ ബി12 ഉം ചുവന്നരക്താണുക്കളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അതിനാൽ ഇവയുടെ കുറവ് നിശ്ചയമായും ഹീമോഗ്ലോബിന്റെ അളവിലും കുറവുവരുത്തും. കോഴി, താറാവ് എന്നിവയുടെ ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളമുണ്ട്. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത്. ഫോളേറ്റ് എന്നും അറിയപ്പെടുന്നു. ചുവന്നരക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായിക്കുന്നു. കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, ചീര, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങൾ തുടങ്ങിയവയിൽ ഫോളേറ്റുകളുണ്ട്.
https://www.facebook.com/Malayalivartha