വിസ്കിയെ ജീവജലം എന്ന് പറയുന്നതെന്തുകൊണ്ട്
ലഹരി പാനീയങ്ങൾ എന്നും ആരോഗ്യത്തിന് ദോഷകരം തന്നെയാണ്. എന്നാൽ ഇവിടെയാണ് "അധികമായാൽ അമൃതും വിഷം" എന്ന പഴഞ്ചൊല്ലിനു പ്രസക്തിയേറുന്നത്. എന്തെന്നാൽ അധികമാകാതെ നോക്കിയാൽ കുഴപ്പമില്ലാത്ത ലഹരിപാനീയങ്ങളും ഉണ്ട്. അതിലൊന്നാണ് വിസ്കി. മിതമായ നിരക്കില്‍ വിസ്കി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതെന്ന് പുതിയ കണ്ടെത്തല്‍. ആരോഗ്യത്തിന് നല്ലതായതുകൊണ്ടാവാം ഇതിനെ ജീവന്റെ ജലം എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ ധാന്യങ്ങൾ പൊടിച്ച് കൂട്ടിക്കലർത്തി പുളിപ്പിച്ച് തയ്യാറാക്കി സ്വേദനം ചെയ്തെടുക്കുന്ന മദ്യമാണ് വിസ്കി.
നിത്യേനയുള്ള ജോലിത്തിരക്കുകൾക്കിടയിൽ ഒന്ന് റിലാക്സ് ചെയ്യാനായി പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് മദ്യം. ബ്രാൻഡുകൾ മാറുന്തോറും അവ നമുക്ക് നൽകുന്ന വൈകാരിക അവസ്ഥയും മാറുന്നു. നമുക് വിസ്കി ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുന്നു എന്ന് നോക്കാം.
ജോലിഭാരം, ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം ഇവ ഉണ്ടെങ്കിൽ ഉറങ്ങുന്നതിനു മുൻപ് രണ്ടു പെഗ് വിസ്കി കഴിച്ചോളൂ. നിങ്ങൾ കിടന്നതറിയാതെ ഉറങ്ങിക്കൊള്ളും. വിസ്കിയിലെ ആന്റി ഓക്സിഡന്റുകൾ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുകയും, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുകയും, ശരീരഭാരം കുറക്കുകയും ചെയ്യുന്നു.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നതിനായി വിസ്കി ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഉന്മേഷം ലഭിക്കുകയും ഓർമശക്തി വർധിക്കുകയും ചെയ്യുന്നു. കൂടാതെ വിസ്കിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തിലെ ചീത്ത കൊളെസ്റ്ററോളിന്റെ അളവ് കുറക്കുന്നതിനാൽ രക്തധമനികളില്‍ കൊഴുപ്പടിയാനുള്ള സാധ്യത കുറയും. തൻമൂലം ഹൃദയാഘാത സാധ്യത കുറയുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന എലിജിക് ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ വിസ്കി പ്രതിരോധ ശേഷി കൂട്ടുന്നു എന്നുപറയാം.
പ്രമേഹമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ചയില്‍ ഒരിക്കലോ ഒരു പെഗ് വിസ്‌കി കഴിയ്ക്കുന്നത് നല്ലതാണ്. അല്‍പം ചൂടുവെള്ളം, കുരുമുളകുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത സ്‌കോച്ച് വിസ്‌കി കുടിച്ചാൽ ചുമ, കോൾഡ് എന്നിവ പമ്പ കടക്കും. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു വെച്ചു വിസ്കി ഒരു ലഹരി പദാർത്ഥം അല്ലാതാവുന്നില്ല. അതുകൊണ്ടു തന്നെ കൃത്യമായ അളവിൽ ഇതിനെ സേവിച്ചാൽ ആരോഗ്യദായകം മറിച്ചായാൽ ആരോഗ്യനാശകം എന്നുപറയുന്നത്.
https://www.facebook.com/Malayalivartha