ഇനി ധൈര്യമായി ഉച്ചയുറക്കം ശീലമാക്കൂ...............
നിങ്ങള്‍ക്ക് ഉച്ചയ്ക്കുറങ്ങുന്ന ശീലമുളളവരാണെങ്കില്‍ നിങ്ങള്‍ക്ക് ചിന്താശക്തി കൂടും. ഉച്ചയുറക്കം ശീലമില്ലാത്തവര്‍ ഇനി അത് ശീലമാക്കുക. യുവാക്കളുടെ ചിന്താശക്തി വര്‍ധിപ്പിക്കുന്നതിനും മധ്യവയസ്‌കര്‍ക്ക് ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
വാഷിങ്ടണിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. വിവിധ പ്രായക്കാരായ 65 വയസ്സിനു താഴെയുള്ള മൂവായിരം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ അവരെത്തിച്ചേര്‍ന്നത്. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നവര്‍ ഈ സര്‍വേയില്‍ ഉണ്ടായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും ഉച്ചയുറക്കം ശീലമാക്കിയവര്‍ ആയിരുന്നു. ഇവരുടെ ബുദ്ധിശക്തിയും ചിന്താശേഷിയും മാനസികാവസ്ഥയും അളക്കുന്ന വവിധ ടെസ്റ്റുകള്‍ ഈ പഠനത്തില്‍ നടത്തി.
ഉച്ചയുറക്കം ശീലമാക്കിയവര്‍ ഈ ടെസ്‌ററുകളില്‍ മികച്ച വിജയം നേടി. മറ്റുളളവര്‍ക്ക് വളരെ പതുക്കെ വിജയം നേടാനേ കഴിഞ്ഞുളളു. ചിലര്‍ ടെസ്റ്റില്‍ വിജയിക്കാനും സാധിച്ചില്ല.ഓഫീസിലെ ജോലിത്തിരക്കിനിടയിലും ഏറ്റവും കുറഞ്ഞത് ആരമണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ കഴിഞ്ഞാല്‍ കിടിലന്‍ ഐഡിയകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
https://www.facebook.com/Malayalivartha