മാനസിക പ്രശ്നങ്ങൾക്ക് യോഗമുറകൾ
വിഷാദ രോഗം, ഉത്കണ്ഠ എന്നിവക്ക് ഫലപ്രദമായ രോഗ ശമനം നൽകാൻ യോഗയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗമായ സ്‌കീസോ ഫ്രീനിയയ്ക്കും ഇത് പരീക്ഷിക്കുകയും നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ശാരീരിക രോഗം കൂടാതെ ഉണ്ടാകുന്ന വേദന പോലെയുള്ളവയിലും യോഗ വളരെ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മാനസിക രോഗ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗയെ വ്യാപകമായി ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും.
ജ്ഞാന യോഗ, രോഗം സംബന്ധിച്ച് വ്യക്തിയുടെ അറിവ് വർധിപ്പിക്കുകയും വ്യക്തി ചെയ്യേണ്ടതും കുടുംബം ചെയ്യേണ്ടതും ആയ കാര്യങ്ങൾ ജ്ഞാനയോഗയുടെ സഹായത്തിലൂടെ മനസ്സിലാക്കിക്കൊടുക്കാൻ കഴിയുന്നു.
ഭക്തി യോഗ, ചികിത്സകനിൽ വിശ്വസിക്കുന്ന രോഗിക്ക് മികച്ച ഗുണങ്ങൾ ലഭിക്കും എന്ന് നമുക്കറിയാം. യഥാർത്ഥത്തിൽ വിശ്വാസം ആർജ്ജിക്കുന്നതും മികച്ച യോജിപ്പിന് കാരണമാകും. മാനസിക രോഗ ചികിത്സയിൽ ഇതാണ് ഒരു പ്രധാന മുൻകൂർ വ്യവസ്ഥ.രാജ യോഗ: - യോഗാസനം, ധ്യാനം തുടങ്ങി വിവിധ കാര്യങ്ങൾ ഉൾപ്പെട്ടതാണ് ഇത്. രോഗി സ്വയം രോഗ ശമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. രാജ യോഗവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്ന യോഗാസന, പ്രാണായാമം തുടങ്ങിയവ ഉപയോഗിക്കുന്നു. ധ്യാനത്തിൽ ഏർപ്പെടുന്നുമുണ്ട്. എന്നാൽ ഇത് ആവശ്യമുള്ളവരിൽ മാത്രം ആണ് ഉപയോഗിക്കുക. എല്ലാ രോഗികളിലും ഇത് ഉപയോഗിക്കാറില്ല. സത്യത്തിൽ ധ്യാനം ആണ് രാജ യോഗയിലെ ഒരു പ്രധാന ഘടകം. മാനസിക രോഗികളായവർക്കു ധ്യാനത്തിലേക്കു തങ്ങളുടെ മനസിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാം. അത് കൊണ്ട് പൊതുവെ യോഗാസന, പ്രാണായാമം എന്നിവയ്ക്ക് പ്രാധാന്യം നൽകും.
https://www.facebook.com/Malayalivartha