മഹാമുദ്ര
ദഹനം വര്‍ദ്ധിക്കുന്നതിനും, മലബന്ധം,മൂലക്കുരു,എന്നിവയില്‍ നിന്നും മുക്തി നേടുന്നതിനും മഹാമുദ്ര ചെയ്യുന്നത് നല്ലതാണ്. കൂടാതെകഴുത്ത് ശരീരത്തിന്റെ പിന്‍ഭാഗം, കൈകള്‍, വയര്‍ എന്നിവിടങ്ങളിലെ മസിലുകള്‍ വികസിക്കുന്നതിനും മഹാമുദ്ര പരിശീലിക്കുന്നത് സഹായകമാകും.
ഇരുകാലുകളും നീട്ടി വയ്‌ക്കുക. തുടര്‍ന്ന് വലതുകാല്‍ മടക്കി തറയോട് ചേര്‍ത്ത് ഇടതുകാലിന്റെ തുടയോട് ചേര്‍ത്തുവക്കുക. ഇടതുകാലിന്റെ വിരലുകള്‍ ഇരു കൈകള്‍കൊണ്ടും പിടിക്കുക. അപ്പോള്‍ താടി നെഞ്ചിനോട് ചേര്‍ത്തു വയ്‌ക്കണം. കണ്ണടക്കാതെ മുന്‍പോട്ട് നോക്കിയിരിക്കുക. അരമിനിട്ട് ഇങ്ങനെയിരുന്ന് ശ്വസിച്ച ശേഷം വലതുകാല്‍ നീട്ടിവെച്ച് ഇത്തരത്തില്‍ ചെയ്യുക. പിന്നീട് രണ്ടുകാലുകളും ഒരുമിച്ച് നീട്ടിവെച്ച് ഇങ്ങനെ ചെയ്യുക.
https://www.facebook.com/Malayalivartha