ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗ
യോഗയുടെയും മെഡിറ്റേഷന്റെയും ഗുണഫലങ്ങള്‍ നമുക്ക് നന്നായി അറിയാം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയും ധ്യാനവും സഹായിക്കും. ഇപ്പോഴിതാ പുതിയ പഠനം പറയുന്നു അല്‍ഷിമേഴ്‌സിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി യോഗയ്ക്കുണ്ട്.
ഓര്‍മശക്തി ഉണര്‍ത്തുന്ന വ്യായാമങ്ങളേക്കാള്‍ പതിന്മടങ്ങ് ഗുണം ചെയ്യുമത്രെ യോഗപരിശീലനം. ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായാണ് ഇതുവരെ യോഗ കരുതിയിരുന്നത്. മെമ്മറി ട്രെയിനിംഗ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണെന്നും എന്നാല്‍ യോഗയും മെഡിറ്റേഷനും പോലെയുളളവ നമ്മുടെ മാനസികാവസ്ഥ ഉന്മേഷമുള്ളതാക്കുകയും വിഷാദമകറ്റുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
നിരീക്ഷണത്തിന് വിധേയരാവര്‍ 55 വയസിനുമുകളില്‍ പ്രായമുള്ള ഇരുപതോളം ആളുകളാണ്. പലരും ചെറിയ ഓര്‍മക്കേടുകളുള്ളവരായിരുന്നു. ഓര്‍മ പരിശോധനയും സ്‌കാനിംഗും നിരീക്ഷണത്തിന്റെ തുടക്കത്തിലും അവസാനവും നടത്തി. 11 പേര്‍ക്ക് ആഴ്ചയിലെ ഏഴുദിവസവും ഒരുമണിക്കൂര്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കല്‍ പരിശീലനവും 20 മിനിട്ട് വ്യായാമവും നല്‍കി. ബാക്കിയുള്ള 14 പേര്‍ക്ക് ഒരു മണിക്കൂര്‍ രോഗപരിശീലനവും 20 മിനിട്ട് മെഡിറ്റേഷനും നല്‍കി.
പേരുകള്‍ ഓര്‍മ്മിക്കുന്നതിലും മറ്റും ഒരേപോലയുള്ള പുരോഗമനമാണ് ഉണ്ടായത്. എന്നാല്‍ യോഗ പ്രാക്ടീസ് ചെയ്തവര്‍ക്ക് സ്ഥലങ്ങളും മറ്റും കാഴ്ചയില്‍ ഓര്‍ക്കാനും വഴിപിശകുന്നതും മറ്റും ഒഴിവാക്കാനും സാധിച്ചു. ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha