ആസ്മയ്ക്ക് ആശ്വാസമേകാന്‍ യോഗ
യോഗ ചെയ്താല്‍ ആസ്മ കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്ത് 300 ദശലക്ഷം ആസ്മ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. യോഗയ്ക്കാകട്ടെ, ഒരു വ്യായാമമുറ എന്ന രീതിയില്‍ ലോകവ്യാപകമായി പ്രചാരം ഏറിക്കൊണ്ടിരിക്കുകയുമാണ്.
ആസ്മയ്ക്കും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ആശ്വാസമേകാന്‍ യോഗയ്ക്കു കഴിയും. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും ആസ്മരോഗികളുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കാനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കുന്നു.
ഇന്ത്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 1048 സ്ത്രീ- പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. വളരെ കുറഞ്ഞ അളവില്‍ ആസ്മ ഉള്ളവര്‍ മുതല്‍ കടുത്ത ആസ്മ രോഗികളെ വരെ പഠനത്തില്‍ ഉള്‍പ്പെടുത്തി. രോഗം ആരംഭിച്ചിട്ട് ആറുമാസം ആയവര്‍ മുതല്‍ 23 വര്‍ഷമായി ഈ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ വരെ പഠനത്തില്‍ പങ്കെടുത്തു. പഠനകാലയളവില്‍ മരുന്ന് ഉപയോഗം തുടര്‍ന്നവരുമുണ്ട്.
രണ്ടാഴ്ച മുതല്‍ നാലു വര്‍ഷത്തിലധികം വരെ നീണ്ട പഠനങ്ങള്‍ നടത്തി ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ യോഗയിലൂടെ സാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു. ആസ്മ നിയന്ത്രിക്കാന്‍ യോഗ സഹായിക്കും. എങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോയെന്ന കാര്യം വ്യക്തമല്ല എന്നും പഠനം പറയുന്നു. ആസ്മ ചികിത്സയോടൊപ്പം യോഗയും ശീലിക്കുന്നത് വളരെ നല്ലതാണെന്ന് ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha