വികാരങ്ങളെ നിയന്ത്രിക്കാന്‍ ധ്യാനം ശീലമാക്കാം
നമ്മളില്‍ മിക്കവാറും പേരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്നു വരുന്ന ദേഷ്യവും വിഷമവും ഒക്കെ. ഇതു നമ്മുടെ നിത്യജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം മാത്രമല്ല വ്യക്തിബന്ധങ്ങളെയും ബാധിക്കും. ഇതെല്ലാം അറിയാഞ്ഞിട്ടല്ല എന്നാല്‍ ഈ ദേഷ്യവും വിഷമവും ഒക്കെ ഉടന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. ഇവര്‍ക്ക് ആശ്വാസമാണ് അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനസര്‍വകലാശാലയുടെ പുതിയ പഠനം.
വികാരങ്ങളെ നിയന്ത്രിക്കാന്‍ ധ്യാനം പരിശീലിച്ചാല്‍ മതിയെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്. പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരുത്താന്‍ ധ്യാനത്തിനു കഴിഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കകേന്ദ്രങ്ങളില്‍ ശ്രദ്ധേയകരമായ മാറ്റങ്ങള്‍ ആണ് രേഖപ്പെടുത്തിയത്.
മൂന്നു മാറ്റങ്ങളാണ് പ്രധാനമായും ഗവേഷകര്‍ കണ്ടെത്തിയത്. ഒന്ന് നിഷേധാത്മക വികാരങ്ങള്‍ വരുന്നതിന്റെ അളവ് കുറഞ്ഞു. രണ്ട് ദേഷ്യം, വിഷമം ഇവയൊക്കെ വന്നാലും വളരെ പെട്ടെന്ന് തന്നെ സാധാരണ മാനസികാവസ്ഥയില്‍ തിരിച്ചെത്താനുള്ള കഴിവു വര്‍ധിച്ചു. ഒപ്പം സ്വന്തം വികാരങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനുള്ള കഴിവും കൂടി. ഇവയെല്ലാമാണ് മെച്ചപ്പെട്ട വികാരനിയന്ത്രണത്തിനു സഹായിക്കുന്നത്.
റയുന്നു.
https://www.facebook.com/Malayalivartha