കുട്ടികളെ യോഗ പരിശീലിപ്പിക്കണം : എന്ത്‌കൊണ്ട്?
ഒരു കുഞ്ഞ് ജനിക്കുന്നത് മുതല്‍ രക്ഷിതാക്കള്‍ അവരുടെ കുട്ടിക്ക് ഏറ്റവും മികച്ചത് നല്‍കണം എന്ന് ചിന്തിക്കുന്നവരാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത് അങ്ങനെതന്നെയാണ്. ഓരോ രക്ഷാകര്‍ത്താവും കുട്ടി ആരോഗ്യവാനായിരിക്കുവാനും ,സ്‌കൂളിലും ,സ്‌പോര്‍ട്‌സിലും പങ്കെടുക്കേണ്ടതിനെക്കുറിച്ചും കൂടുതല്‍ അറിഞ്ഞിരിക്കണം.
ഇന്ന് പല സ്‌കൂളിലും കുട്ടികള്‍ക്ക് പഠന ഭാരവും ഹോം വര്‍ക്കും കൂടുതലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കുറവുമാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി കൂടുതല്‍ വ്യായാമം പരിശീലിപ്പിക്കണം. അതിനു ഏറ്റവും മികച്ചമാര്‍ഗ്ഗം യോഗയാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. എന്തുകൊണ്ട് കുട്ടികളെ യോഗ പരിശീലിപ്പിക്കണം എന്ന് ചുവടെ ചേര്‍ക്കുന്നു. മറ്റു ഏതു വ്യായാമത്തെപ്പോലെ യോഗ കുട്ടികളുടെ ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു.
ഇത് പല ശാരീരിക അസ്വസ്ഥതകളും മാറ്റുന്നു . ശാന്തമായി കുറച്ചു സമയം ഇരിക്കുക തുടങ്ങിയ യോഗയിലെ ചില കാര്യങ്ങള്‍ കുട്ടികളില്‍ ഏകാഗ്രതയും ഓര്‍മ്മശക്തിയും കൂട്ടുന്നു. ഇത് അവരെ കൂടുതല്‍ നന്നായി പഠിക്കുവാന്‍ സഹായിക്കുന്നു. യോഗയിലെ ചില ശ്വസന വ്യായാമങ്ങള്‍ കുട്ടികളുടെ ആന്തരിക അവയവങ്ങളെ മുഴുവന്‍ വൃത്തിയാക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha