യോഗയിലൂടെ മറവി അകറ്റാം
വാര്‍ധക്യത്തില്‍ ഓര്‍മക്കുറവ് വരാതെ സംരക്ഷിക്കാന്‍ ദീര്‍ഘകാലത്തെ യോഗ പരിശീലനത്തിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായമാകുന്തോറും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുകയും ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് ഇവയുണ്ടാകുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ സെറിബ്രല്‍ കോര്‍ട്ടക്‌സിന്റെ കനം കുറയുകയും ഇത് ബുദ്ധിപരമായ നാശത്തിനു കാരണമാകുകയും ചെയ്യും. ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് യോഗ പരിശീലിക്കുന്നത് ഗുണം ചെയ്യും എന്നാണ്.
യോഗ പരിശീലിച്ചിട്ടില്ലാത്ത പ്രായമായവരുടെയും ദീര്‍ഘകാലമായി യോഗ ചെയ്യുന്നവരുടെയും തലച്ചോറിന്റെ ഘടന താരതമ്യം ചെയ്തു. സ്ത്രീ യോഗ പരിശീലകരുടെ ഒരു സംഘത്തെ പഠനത്തിനായി തിരഞ്ഞെടുത്തു. കുറഞ്ഞത് എട്ടുവര്‍ഷമെങ്കിലും ആയി ആഴ്ചയിലല്‍ രണ്ടു തവണ എങ്കിലും യോഗ ചെയ്യുന്നവരായിരുന്നു ഇവര്‍. ഈ ഗ്രൂപ്പില്‍പെട്ട ആള്‍ക്കാരില്‍ 'ചിലരാകട്ടെ 15 വര്‍ഷക്കാലമായി യോഗ ചെയ്യുന്നവരായിരുന്നു. ഇതുവരെ യോഗയോ ധ്യാനമോ ഒന്നും പരിശീലിക്കാത്ത ആരോഗ്യവതികളായ സ്ത്രീകളുടെ ഒരു സംഘവുമായാണ് ഇവരെ താരതമ്യം ചെയ്തത്.
രണ്ടു ഗ്രൂപ്പില്‍പ്പെട്ടവരുടെയും പ്രായം അറുപതോ അതിനു മുകളിലോ ആയിരുന്നു. തലച്ചോറിന്റെ ഘടനയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നറിയാന്‍ പഠനത്തില്‍ പങ്കെടുത്തവരുടെ തലച്ചോറിന്റെ എം ആര്‍ ഐ സ്‌കാന്‍ എടുത്തു. സ്‌കാനിങ്ങില്‍, യോഗിനിമാരുടെ ഇടതു പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന് കട്ടി കൂടുതല്‍ ആണെന്നു കണ്ടു. ഗ്രഹിക്കാനുള്ള കഴിവ്, ശ്രദ്ധ, ഓര്‍മശക്തി ഇവയുമായി ബന്ധപ്പെട്ട ഭാഗമാണിത്. ദീര്‍ഘകാലം യോഗ പരിശീലിച്ചാല്‍ വാര്‍ധക്യത്തിലെത്തുമ്പോഴും ഊര്‍ജ്ജ്വസ്വലരായിരിക്കാന്‍ സാധിക്കുമെന്ന് ബ്രസീലിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.
https://www.facebook.com/Malayalivartha